പോസ്റ്റുകള്‍

സെപ്റ്റംബർ, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

UVULA ( ചെറുനാക്ക് )

ഇമേജ്
 നമ്മുക്കെല്ലാം വളരെ പരിചിതമായ ഒരവയവമാണ് ഉവ്‌ല അല്ലെങ്കിൽ ചെറുനാക്ക് എന്ന് പറയുന്നത്. വായ തുറക്കുമ്പോൾ ഇതിങ്ങനെ ഉള്ളിൽ തൂങ്ങിക്കിടക്കുന്നത് നമ്മുക്ക് കാണാം. അപ്പോൾ എന്തിനാണ് ഇത് അവിടെ വെച്ചിരിക്കുന്നത് അല്ലെങ്കിൽ ഇതുകൊണ്ട് നമുക്ക് എന്താണ് പ്രയോജനം, അതിനെ പറ്റിയാണ് ഇന്നിവിടെ പറയാൻ പോകുന്നത്. നമ്മുടെ വായക്കുള്ളിൽ രണ്ട് വഴികളാണുള്ളത് ഒന്ന് ആഹാരം ഇറങ്ങിപോകുന്നതിനും മറ്റേത് ശ്വാസോഛ്വാസത്തിനും ഇവയെ നമ്മൾ അന്നനാളമെന്നും ശ്വാസനാളമെന്നും പറയുന്നു. നമ്മുടെ ശ്വാസനാളം ഒരപകടം പിടിച്ച വഴിയാണ് അതിലൂടെ എന്തെങ്കിലും അകത്തുപോയാൽ നമ്മുക്ക് ശ്വാസം എടുക്കാൻ പറ്റാതാവുകയും മരണം സംഭവിക്കുകയും ചെയ്യും. അതുകൊണ്ട് ഈ ശ്വാസനാളത്തെ എപ്പിഗ്ലോട്ടിസ് എന്നോര് അവയവം കൊണ്ട് താത്കാലികമായി അടച്ചാണ് വെച്ചിരിക്കുന്നത്. താത്കാലികമായി എന്ന് പറയുവാൻ കാരണം, നമ്മൾ ശ്വാസം എടുക്കുമ്പോഴും പുറത്തുകളയുമ്പോഴും ഈ എപ്പിഗ്ലോട്ടിസ് തുറന്നാണ് ഇരിക്കുന്നത്,ശ്വാസം എടുക്കാതിരിക്കുകയാണെങ്കിൽ എപ്പിഗ്ലോട്ടിസ് ശ്വസനാളത്തെ അടക്കുന്നു. ഈ എപ്പിഗ്ലോട്ടിസ് ഇപ്പോഴും തുറന്നാണിരിക്കുന്നത് കാരണം നമ്മൾ എപ്പോഴും ശ്വാസം അകത്തെടുക്കുകയും പുറത്തു കളയ...