UVULA ( ചെറുനാക്ക് )

 നമ്മുക്കെല്ലാം വളരെ പരിചിതമായ ഒരവയവമാണ് ഉവ്‌ല അല്ലെങ്കിൽ ചെറുനാക്ക് എന്ന് പറയുന്നത്. വായ തുറക്കുമ്പോൾ ഇതിങ്ങനെ ഉള്ളിൽ തൂങ്ങിക്കിടക്കുന്നത് നമ്മുക്ക് കാണാം. അപ്പോൾ എന്തിനാണ് ഇത് അവിടെ വെച്ചിരിക്കുന്നത് അല്ലെങ്കിൽ ഇതുകൊണ്ട് നമുക്ക് എന്താണ് പ്രയോജനം, അതിനെ പറ്റിയാണ് ഇന്നിവിടെ പറയാൻ പോകുന്നത്.

നമ്മുടെ വായക്കുള്ളിൽ രണ്ട് വഴികളാണുള്ളത് ഒന്ന് ആഹാരം ഇറങ്ങിപോകുന്നതിനും മറ്റേത് ശ്വാസോഛ്വാസത്തിനും ഇവയെ നമ്മൾ അന്നനാളമെന്നും ശ്വാസനാളമെന്നും പറയുന്നു. നമ്മുടെ ശ്വാസനാളം ഒരപകടം പിടിച്ച വഴിയാണ് അതിലൂടെ എന്തെങ്കിലും അകത്തുപോയാൽ നമ്മുക്ക് ശ്വാസം എടുക്കാൻ പറ്റാതാവുകയും മരണം സംഭവിക്കുകയും ചെയ്യും. അതുകൊണ്ട് ഈ ശ്വാസനാളത്തെ എപ്പിഗ്ലോട്ടിസ് എന്നോര് അവയവം കൊണ്ട് താത്കാലികമായി അടച്ചാണ് വെച്ചിരിക്കുന്നത്. താത്കാലികമായി എന്ന് പറയുവാൻ കാരണം, നമ്മൾ ശ്വാസം എടുക്കുമ്പോഴും പുറത്തുകളയുമ്പോഴും ഈ എപ്പിഗ്ലോട്ടിസ് തുറന്നാണ് ഇരിക്കുന്നത്,ശ്വാസം എടുക്കാതിരിക്കുകയാണെങ്കിൽ എപ്പിഗ്ലോട്ടിസ് ശ്വസനാളത്തെ അടക്കുന്നു. ഈ എപ്പിഗ്ലോട്ടിസ് ഇപ്പോഴും തുറന്നാണിരിക്കുന്നത് കാരണം നമ്മൾ എപ്പോഴും ശ്വാസം അകത്തെടുക്കുകയും പുറത്തു കളയുകയും ചെയ്യുന്നവരാണല്ലോ.

നമ്മൾ മൂക്കിലൂടെ ശ്വാസമെടുത്തു മൂക്കിലൂടെ തന്നെയാണ് പുറത്തുകളയുന്നതും അല്ലെ. നമ്മൾ ആഹാരം കഴിക്കുമ്പോൾ അത് തൊണ്ടയിൽ നിന്ന് താഴേക്ക് ഇറങ്ങുന്ന സമയത്തു നമ്മുക്ക് ശ്വസോഛ്വാസം നടക്കുകയില്ല ( ഇനി ആഹാരം കഴിക്കുമ്പോൾ ശ്രദ്ധിച്ചാൽ മതി) അപ്പോൾ ആ സമയത്ത്‌ ശ്വാസോഛ്വാസത്തെ തടയുന്ന അവയവമാണ് ഈ ഉവ്‌ല എന്ന് പറയുന്നത്. ഇതിൻറെ പ്രവർത്തനം വളരെ രസകരമാണ്. നമ്മൾ ആഹാരം ഉള്ളിലേക്ക് ഇറക്കുമ്പോൾ ഈ ഉവ്‌ല പുറകിലേക്ക് വലിയുകയും തൊണ്ടയുടെ ഭിത്തിയിൽ തട്ടിയിരിക്കുകയും  ചെയ്യുന്നു അതുവഴി മൂക്കിൽ നിന്നും ഉള്ളിലേക്ക് വരുന്ന വായുവിനെ ഭാഗികമായി തടസ്സപ്പടുത്തുന്നു അതുമൂലം എപ്പിഗ്ലോട്ടിസ് അടയുകയും, ആഹാരം അതിനു മുകളിലൂടെ അന്നനാളത്തിലേക്കു പോവുകയും ചെയ്യുന്നു. ഈ ഉവ്‌ല മൂക്കിലൂടെ വരുന്ന ശ്വാസത്തെ തടഞ്ഞില്ലായിരുന്നുവെങ്കിൽ ഈ എപ്പിഗ്ലോട്ടിസ് അടയുകയില്ല, അത് അടഞ്ഞില്ലെങ്കിൽ ആഹാരം ശ്വാസനാളത്തിലേക്കും കേറിപ്പോകും അങ്ങനെ പോയാൽ നമ്മുടെ കാറ്റും പോകും.

നമ്മൾ ആഹാരം കഴിക്കുമ്പോൾ സംസാരിക്കുകയും ചിരിക്കുകയുമൊക്കെ ചെയ്താൽ ഈ ഉവ്‌ല ശെരിയായരീതിയിൽ ശ്വാസോഛ്വാസത്തെ തടയുകയില്ല. അങ്ങനെ സംഭവിച്ചാൽ നേരുത്തെ പറഞ്ഞപോലെ എപ്പിഗ്ലോട്ടിസ് ശ്വാസനാളത്തെ അടക്കുകയില്ല അപ്പോൾ ആഹാരം അന്നനാളത്തിലേക്ക് പോകുന്നതിനു പകരം ശ്വാസനാളത്തിലേക്കു പോവുകയും മരണം സംഭവിക്കുകയും ചെയ്യുന്നു അതുകൊണ്ടാണ് സംസാരിച്ചുകൊണ്ട് ആഹാരം കഴിക്കരുത് എന്ന് പറയുന്നത്, അല്ലാതെ പരിഷ്കാരിയായതു കൊണ്ടല്ല.😉


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ജൂബിലികൾ

എന്തുകൊണ്ടാണ് നായകൾ ഓരിയിടുന്നത്? || Why Dogs Howl?

തിരമാലകൾ പതയുന്നത് എന്തുകൊണ്ട്?