പോസ്റ്റുകള്‍

ഡിസംബർ, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വാച്ചുകളിൽ എഴുതിയിരിക്കുന്ന QUARTZ എന്നത് എന്താണ് ?

ഇമേജ്
വീടുകളിൽ ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ക്ലോക്കുകളിലും അതുപോലെ തന്നെ ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന റിസ്റ്റ് വാച്ചുകളിലുമൊക്കെ QUARTZ എന്ന് എഴുതിയിരിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകും. ഇതെന്താണെന്നുള്ളതിനെ പറ്റി ചിലർക്കെങ്കിലും സംശയമുണ്ടാകും. ഈ ചോദ്യത്തിന് പലർക്കും പല ഉത്തരങ്ങളാണ് ഉള്ളത്, ചിലരുടെ ഉത്തരം എന്തെന്നാൽ QUARTZ എന്ന് പറയുന്നത് ഒരു വാച്ചിൻറെ ബ്രാൻഡ് നെയിം ആണെന്നും,  മറ്റു ചില ഉത്തരങ്ങൾ എന്തെന്നാൽ QUARTZ എന്ന് പറയുന്ന വസ്തു ഉപയോഗിച്ചാണ് വാച്ചിനുള്ളിലുള്ള ഗിയറുകൾ നിർമിച്ചിരിക്കുന്നതും എന്നൊക്കെയാണ്. സത്യത്തിൽ ഇതിൻറെ ഉത്തരം ഇതൊന്നുമല്ല. ബാറ്ററി ഉപയോഗിച്ച് പ്രവൃത്തിക്കുന്ന ഏതൊരു റിസ്റ്റ് വാച്ചിലും, ക്ലോക്കിലും QUARTZ എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് എന്നതാണെന്നുവെച്ചാൽ, ആ വാച്ച് / ക്ലോക്കിനുള്ളിൽ  QUARTZ എന്നൊരു ക്രിസ്റ്റൽ ഉണ്ടെന്നും അതുപോലെ തന്നെ ആ വാച്ച് / ക്ലോക്ക് QUARTZ MECHANISM അനുസരിച്ചാണ് പ്രവർത്തിക്കുന്നത് എന്നുമാണ് ആ കാണിച്ചിരിക്കുന്നത്. കുറച്ചുകൂടി എളുപ്പത്തിൽ പറഞ്ഞാൽ  ഈ QUARTZ കൊണ്ടുദ്ദേശിക്കുന്നത് അതൊരു QUARTZ വാച്ച് അല്ലെ...