വാച്ചുകളിൽ എഴുതിയിരിക്കുന്ന QUARTZ എന്നത് എന്താണ് ?

വീടുകളിൽ ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ക്ലോക്കുകളിലും അതുപോലെ തന്നെ ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന റിസ്റ്റ് വാച്ചുകളിലുമൊക്കെ QUARTZ എന്ന് എഴുതിയിരിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകും. ഇതെന്താണെന്നുള്ളതിനെ പറ്റി ചിലർക്കെങ്കിലും സംശയമുണ്ടാകും.


ഈ ചോദ്യത്തിന് പലർക്കും പല ഉത്തരങ്ങളാണ് ഉള്ളത്, ചിലരുടെ ഉത്തരം എന്തെന്നാൽ QUARTZ എന്ന് പറയുന്നത് ഒരു വാച്ചിൻറെ ബ്രാൻഡ് നെയിം ആണെന്നും,  മറ്റു ചില ഉത്തരങ്ങൾ എന്തെന്നാൽ QUARTZ എന്ന് പറയുന്ന വസ്തു ഉപയോഗിച്ചാണ് വാച്ചിനുള്ളിലുള്ള ഗിയറുകൾ നിർമിച്ചിരിക്കുന്നതും എന്നൊക്കെയാണ്. സത്യത്തിൽ ഇതിൻറെ ഉത്തരം ഇതൊന്നുമല്ല.

ബാറ്ററി ഉപയോഗിച്ച് പ്രവൃത്തിക്കുന്ന ഏതൊരു റിസ്റ്റ് വാച്ചിലും, ക്ലോക്കിലും QUARTZ എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് എന്നതാണെന്നുവെച്ചാൽ, ആ വാച്ച്/ക്ലോക്കിനുള്ളിൽ  QUARTZ എന്നൊരു ക്രിസ്റ്റൽ ഉണ്ടെന്നും അതുപോലെ തന്നെ ആ വാച്ച്/ ക്ലോക്ക് QUARTZ MECHANISM അനുസരിച്ചാണ് പ്രവർത്തിക്കുന്നത് എന്നുമാണ് ആ കാണിച്ചിരിക്കുന്നത്. കുറച്ചുകൂടി എളുപ്പത്തിൽ പറഞ്ഞാൽ  ഈ QUARTZ കൊണ്ടുദ്ദേശിക്കുന്നത് അതൊരു QUARTZ വാച്ച് അല്ലെങ്കിൽ ഒരു QUARTZ ക്ലോക്കാണെന്നാണ്.
QUARTZ CRYSTAL


QUARTZ എന്ന് പറയുന്നത് ഭൂമിയിൽ കൂടുതലായി കാണുന്ന ഒരു ധാതുവാണ്. സിലിക്കയും അതുപോലെതന്നെ ഓക്ക്സിജനും ചേർന്നുണ്ടാകുന്നതാണിവ (SiO2). 
ഇതെന്തിനാണ് വാച്ചുകളിൽ ഉപയോഗിക്കുന്നത് എന്നായിരിക്കും ഇനിയുള്ള സംശയം.

ഇതിനു പ്രാധാനമായും 2 കാരണങ്ങളാണുള്ളത്:

  1.  QUARTZ എന്നത് ഒരു PEIZOELECTRIC ക്രിസ്റ്റലാണ്. അയ്യോ! അടുത്ത സംശയം എന്താണ് ഈ പീസോഇലക്ട്രിക് ക്രിസ്റ്റൽ. ഈ ക്രിസ്റ്റലുകളുടെ പ്രത്യേകത എന്ന് പറയുന്നത് ഈ ക്രിസ്റ്റലുകളിലേക്ക് ഒരു ശക്തി പ്രയോഗിച്ചാൽ അല്ലെങ്കിൽ അതിനെ ഒന്ന് വൈബ്രേറ്റ് ചെയ്താൽ ഈ ക്രിസ്റ്റലുകൾ  ഇലക്ട്രിക്ക് ചാർജ് ഉണ്ടാക്കുന്നു അതുപോലെ നേരെ തിരിച്ചു ചെയ്‌താൽ അതായത് ഇതിലേക്ക് ഒരു ഇലക്ട്രിക്ക് ചാർജ് കൊടുത്താൽ ഇത് വൈബ്രേറ്റ് ചെയ്യുകയും ചെയ്യുന്നു.
  2. ക്വാർട്സ് ക്രിസ്റ്റലുകളുടെ മറ്റൊരു പ്രത്യേകത എന്ന് പറയുന്നത് ഒരു ഇലക്ട്രിക്ക് ചാർജ് കൊടുത്താൽ ഈ ക്രിസ്റ്റൽ ഒര് സെക്കൻഡിൽ ഒരു നിശ്ചിത ഫ്രീക്വൻസിയിൽ വൈബ്രേറ്റ് ചെയ്യും എന്നുള്ളതാണ് അതായത് ഒരു സെക്കൻഡിൽ ഈ ക്രിസ്റ്റൽ 32768 തവണ വൈബ്രേറ്റ് ചെയ്യുന്നു. ഇതൊരിക്കലും മാറുകയില്ല.
QUARTZ CRYSTAL 
അപ്പോൾ മുകളിൽ പറഞ്ഞ ഈ രണ്ട് കാരണങ്ങളാലാണ് QUARTZ CRYSTAL ബാറ്ററി ഉപയോഗിച്ച് പ്രവൃത്തിക്കുന്ന വാച്ചുകളിലും ക്ലോക്കുകളിലും ഒക്കെ ഉപയോഗിക്കുന്നത്.

ഇത്രയും പറഞ്ഞ സ്ഥിതിക്ക് QUARTZ വാച്ചുകൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നുകൂടി പറയാം. 

വാക്കിൻറെ ഉൾഭാഗം 
വാച്ചിൻറെ പുറകുവശം തുറക്കുമ്പോൾ ഒരു കുഞ്ഞ് ബാറ്ററി പോലൊരു സാധനമിരിക്കുന്നത് നിങ്ങളിൽ കുറച്ചുപേരെങ്കിലും കണ്ടിട്ടുണ്ടാകും ഇതിൻറെ പേര് QUARTZ CRYSTAL OSCILLATOR എന്നാണ്,ഇതിനുള്ളിലാണ് നമ്മുടെ QUARTZ CRYSTAL ഇരിക്കുന്നത്. ഒരു ട്യൂണിങ് ഫോർക്കിൻറെ ആകൃതിയിലാണ് ഈ ക്രിസ്റ്റൽ അതിനുള്ളിലിരിക്കുന്നത്. അപ്പോൾ നമ്മുടെ വാച്ചിൽ ബാറ്ററി ഇടുമ്പോൾ അതിലുള്ള ചാർജ് ഈ ഓസ്സിലേറ്ററിലേക്ക് ചെല്ലുകയും QUARTZ CRYSTAL വൈബ്രേറ്റ് ചെയ്യുകയും ചെയ്യുന്നു.
QUARTZ CRYSTAL OSCILLATOR 
നമ്മൾ നേരുത്തെ പറഞ്ഞുവല്ലോ ഈ ക്രിസ്റ്റൽ 32768 തവണ വൈബ്രേറ്റ് ചെയ്യുന്നതാണ് നമ്മുടെ ഒരു സെക്കൻഡ് എന്ന് അപ്പോൾ ഈ വൈബ്രേഷൻ ഡിറ്റക്ട് ചെയ്യുന്നതിന് വേണ്ടി QUARTZ CRYSTAL OSCILLATOR ഒരു ചിപ്പുമായിട്ടു ഘടിപ്പിച്ചിട്ടുണ്ട് അപ്പോൾ ഈ ക്രിസ്റ്റൽ 32768 തവണ വൈബ്രേറ്റ് ചെയ്തു കഴിയുമ്പോ ആ ചിപ്പ് അത് തിരിച്ചറിയുകയും ശേഷം അതിനോടുചേർന്നുള്ള സ്റ്റെപ്പർ മോട്ടോറിലേക്ക് ഒരു ഇലക്ട്രിക്ക് പൾസ്‌ കൊടുക്കുകയും ചെയ്യുന്നു അതുമൂലം ആ മോട്ടോർ ചെറുതായൊന്ന് തിരിയുന്നു ഇതാണ് നമ്മുടെ വാച്ചുകളിൽ ഒരു സെക്കൻഡായി കാണുന്നത്. ഇതിനെയാണ് QUARTZ MECHANISM എന്ന് പറയുന്നത്.


  

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ജൂബിലികൾ

എന്തുകൊണ്ടാണ് നായകൾ ഓരിയിടുന്നത്? || Why Dogs Howl?

തിരമാലകൾ പതയുന്നത് എന്തുകൊണ്ട്?