പോസ്റ്റുകള്‍

ജനുവരി, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Common File Extensions

ഇമേജ്
കമ്പ്യൂട്ടറിൽ അല്ലെങ്കിൽ ഇന്ന് ഉപയോഗിക്കുന്ന സ്മാർട്ഫോണിൽ ഏതെങ്കിലും ഒരു ഫൈലിൽ ക്ലിക്ക് ചെയ്യുമ്പോൾ അത് ഏത് തരം ഫയലാണെന്നും അതുപോലെ ഏത് അപ്ലിക്കേഷൻ വഴിയാണ് ഓപ്പൺ ചെയ്യേണ്ടത് എന്നും ഓപ്പറേറ്റിംഗ് സിസ്റ്റം മനസ്സിലാക്കുന്നത് അതാത് ഫയലിൻറെ ഫയൽ എക്സ്റ്റൻഷൻ നോക്കിയാണ്. ഒരു കുത്തിന് ശേഷം മൂന്നോ നാലോ ഇംഗ്ലീഷ് അക്ഷരങ്ങളൊ അക്കങ്ങളൊ ( 2 അക്ഷരങ്ങളും 5 അക്ഷരങ്ങളുമുള്ള എക്സറ്റന്ഷനുകളും ഉണ്ട് ) അടങ്ങിയതാണ് ഫയൽ എക്സ്റ്റൻഷനുകൾ. എല്ലാവര്ക്കും അറിയാവുന്ന ചില എക്സ്റ്റൻഷനുകളാണ് .mp3, .mp4, .pdf എന്നാൽ ഇത് കൂടാതെ മറ്റു പല എക്സറ്റന്ഷനുകളുണ്ട് അവയെപ്പറ്റിയാണ് ഇനി പറയാൻ പോകുന്നത്.  Audio File Extensions  .aif          Audio Interchange File Format .iff          Interchange File Format .m3u         Media Playlist File .m4a         MPEG-4 Audio File .mid         MIDI File .mp3         MP3 Audio File .mpa         MPEG-2 Aud...

അന്റാർട്ടിക്ക ഒരു മരുഭൂമിയാണോ ?

ഇമേജ്
മരുഭൂമി എന്ന് കേൾക്കുമ്പോൾ 80% ആളുകളുടെയും മനസ്സിൽ ഓടി എത്തുക ഒട്ടകവും,  മണല്‍ക്കൂനകളും , സഹിക്കാൻ കഴിയാത്ത ചൂടും, കള്ളിമുൾച്ചെടിയുമൊക്കെയാണ്. ഇങ്ങനെ ഒക്കെ ആണെങ്കിൽ അന്റാർട്ടിക്ക എന്ന ഭൂഖണ്ഡത്തെ എങ്ങനെ ഒരു മരുഭൂമി എന്ന് വിളിക്കാൻ കഴിയും. അപ്പോൾ മരുഭൂമി എന്നതിൻറെ വിവരണം മുകളിൽ പറഞ്ഞത് പോലെയല്ല. പിന്നെ എന്താണ് മരുഭൂമി ? വർഷത്തിൽ മഴ ഒട്ടും ലഭിക്കാത്തതോ അല്ലെങ്കിൽ കുറച്ചുമാത്രം ലഭിക്കുന്നതോ ആയ തരിശായ പ്രദേശത്തെ പറയുന്ന പേരാണ് മരുഭൂമി. അത് മണൽ മാത്രം നിറഞ്ഞതാകാം അല്ലെങ്കിൽ മഞ്ഞുകൊണ്ടു മൂടപ്പെട്ടവയാകാം അതുമല്ലെങ്കിൽ പാറ നിറഞ്ഞതാകാം. ഭൂഗോളശാസ്‌ത്രജ്ഞനായ  Peveril Meigs  മരുഭൂമിയെ 3 ആയി തരം തിരിച്ചിട്ടുണ്ട്. വർഷത്തിൽ ഒട്ടും മഴ ലഭിക്കാത്ത പ്രദേശത്തെ Extremely arid region എന്നും 25 സെന്റീമീറ്ററിൽ താഴെ മഴ ലഭിക്കുന്ന പ്രദേശത്തെ Arid region എന്നും 25 സെന്റിമീറ്ററിനും 50 സെന്റിമീറ്ററിനും ഇടയിൽ മഴ ലഭിക്കുന്ന പ്രദേശത്തെ Semi arid region എന്നുമാണ് തരം തിരിച്ചിരിക്കുന്നത്. ഇതിൽ ആദ്യം പറഞ്ഞ രണ്ടെണ്ണത്തെയാണ് മരുഭൂമിയായി കണക്കാക്കുന്നത്. അന്റാർട്ടിക്കയിൽ മഞ്ഞുമഴയാണ് പെയ്യുന്ന...