അന്റാർട്ടിക്ക ഒരു മരുഭൂമിയാണോ ?



മരുഭൂമി എന്ന് കേൾക്കുമ്പോൾ 80% ആളുകളുടെയും മനസ്സിൽ ഓടി എത്തുക ഒട്ടകവും, മണല്‍ക്കൂനകളും, സഹിക്കാൻ കഴിയാത്ത ചൂടും, കള്ളിമുൾച്ചെടിയുമൊക്കെയാണ്.

ഇങ്ങനെ ഒക്കെ ആണെങ്കിൽ അന്റാർട്ടിക്ക എന്ന ഭൂഖണ്ഡത്തെ എങ്ങനെ ഒരു മരുഭൂമി എന്ന് വിളിക്കാൻ കഴിയും. അപ്പോൾ മരുഭൂമി എന്നതിൻറെ വിവരണം മുകളിൽ പറഞ്ഞത് പോലെയല്ല. പിന്നെ എന്താണ് മരുഭൂമി ?

വർഷത്തിൽ മഴ ഒട്ടും ലഭിക്കാത്തതോ അല്ലെങ്കിൽ കുറച്ചുമാത്രം ലഭിക്കുന്നതോ ആയ തരിശായ പ്രദേശത്തെ പറയുന്ന പേരാണ് മരുഭൂമി. അത് മണൽ മാത്രം നിറഞ്ഞതാകാം അല്ലെങ്കിൽ മഞ്ഞുകൊണ്ടു മൂടപ്പെട്ടവയാകാം അതുമല്ലെങ്കിൽ പാറ നിറഞ്ഞതാകാം.

ഭൂഗോളശാസ്‌ത്രജ്ഞനായ Peveril Meigs മരുഭൂമിയെ 3 ആയി തരം തിരിച്ചിട്ടുണ്ട്. വർഷത്തിൽ ഒട്ടും മഴ ലഭിക്കാത്ത പ്രദേശത്തെ Extremely arid region എന്നും 25 സെന്റീമീറ്ററിൽ താഴെ മഴ ലഭിക്കുന്ന പ്രദേശത്തെ Arid region എന്നും 25 സെന്റിമീറ്ററിനും 50 സെന്റിമീറ്ററിനും ഇടയിൽ മഴ ലഭിക്കുന്ന പ്രദേശത്തെ Semi arid region എന്നുമാണ് തരം തിരിച്ചിരിക്കുന്നത്. ഇതിൽ ആദ്യം പറഞ്ഞ രണ്ടെണ്ണത്തെയാണ് മരുഭൂമിയായി കണക്കാക്കുന്നത്.


അന്റാർട്ടിക്കയിൽ മഞ്ഞുമഴയാണ് പെയ്യുന്നത് അത് വർഷത്തിൽ 16.6 സെന്റിമീറ്റർ (166 മില്ലിമീറ്റർ) മാത്രമാണ്. അതുകൊണ്ടാണ് അന്റാർട്ടിക്ക ഒരു മരുഭൂമിയാണ് എന്ന് പറയുന്നത്.

ഭൂമിയിലെ ഏറ്റവും വലിയ polar desert ആണ് അന്റാർട്ടിക്ക(5.5 million mi²) എന്നാൽ ഏറ്റവും വലിയ Non-polar desert(3.5 million mi²) ആണ് സഹാറ മരുഭൂമി.

Please like the facebook page: GK in Malayalam 


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ജൂബിലികൾ

എന്തുകൊണ്ടാണ് നായകൾ ഓരിയിടുന്നത്? || Why Dogs Howl?

തിരമാലകൾ പതയുന്നത് എന്തുകൊണ്ട്?