Hardy-Ramanujan Number - 1729
1918 -ലാണ് സംഭവം നടക്കുന്നത്. അന്ന് ശ്രീനിവാസ രാമാനുജൻ ട്യൂബർക്കുലോസിസ് ബാധിച്ച് ലണ്ടനിൽ ഒരു ആശുപത്രിയിൽ കിടക്കുകയാണ്. അപ്പോഴാണ് അദ്ദേഹത്തിന്റെ സുഹൃത്തും ലോകപ്രശസ്ത ഇംഗ്ലീഷ് ഗണിത ശാസ്ത്രജ്ഞനുമായ ജി.എച്ച്.ഹാർഡി ശ്രീനിവാസ രാമാനുജനെ കാണുവാൻ ആശുപത്രിയിൽ എത്തുന്നത്. ജി.എച്ച്.ഹാർഡി ഒരു ടാക്സിയിലാണ് അവിടെ എത്തിയത് ആ ടാക്സിയുടെ നമ്പർ 1729 എന്നായിരുന്നു ആ സംഖ്യ അദ്ദേഹത്തിന് അത്ര നല്ലതായി തോന്നിയില്ല അത് അദ്ദേഹം മനസ്സിൽ വച്ചിരുന്നു. ശ്രീനിവാസ രാമാനുജനെ കണ്ടു സംസാരിക്കുന്നതിനിടക്ക് ജി.എച്ച്.ഹാർഡി താൻ വന്ന ടാക്സിയുടെ നമ്പറിനെ കുറിച്ച് രാമാനുജനോട് പറഞ്ഞു, അതായത് ആ സംഖ്യ ഒരു മോശം സംഖ്യ ആണെന്ന്. ഇത് കേട്ട രാമാനുജൻ ആ സംഖ്യ ഏതെന്ന് ചോദിച്ചു. എന്നിട്ട് ആ സംഖ്യ കേട്ടയുടൻ അദ്ദേഹം പറഞ്ഞു. ഇത് ഒരു മോശം സംഖ്യ അല്ല മറിച്ച് വളരെ രസകരമായ ഒരു സംഖ്യയാണ്. അതായത് രണ്ട് പോസിറ്റീവ് സംഖ്യകളുടെ ക്യൂബുകളുടെ തുകയായി രണ്ട് രീതിയിൽ എഴുതുവാൻ സാധിക്കുന്ന ഏറ്റവും ചെറിയ സംഖ്യയാണ് 1729 എന്ന്. 1729 = 10 3 + 9 3 1729 = 12 3 + 1 3 ഈ സംഖ്യയെയാണ് ഹാർഡി - രാമാനുജൻ സംഖ്യ എന്നറിയപ്പെടുന്നത്. അനന്തത (Infinity) എ...