Hardy-Ramanujan Number - 1729
1918 -ലാണ് സംഭവം നടക്കുന്നത്. അന്ന് ശ്രീനിവാസ രാമാനുജൻ ട്യൂബർക്കുലോസിസ് ബാധിച്ച് ലണ്ടനിൽ ഒരു ആശുപത്രിയിൽ കിടക്കുകയാണ്. അപ്പോഴാണ് അദ്ദേഹത്തിന്റെ സുഹൃത്തും ലോകപ്രശസ്ത ഇംഗ്ലീഷ് ഗണിത ശാസ്ത്രജ്ഞനുമായ ജി.എച്ച്.ഹാർഡി ശ്രീനിവാസ രാമാനുജനെ കാണുവാൻ ആശുപത്രിയിൽ എത്തുന്നത്. ജി.എച്ച്.ഹാർഡി ഒരു ടാക്സിയിലാണ് അവിടെ എത്തിയത് ആ ടാക്സിയുടെ നമ്പർ 1729 എന്നായിരുന്നു ആ സംഖ്യ അദ്ദേഹത്തിന് അത്ര നല്ലതായി തോന്നിയില്ല അത് അദ്ദേഹം മനസ്സിൽ വച്ചിരുന്നു. ശ്രീനിവാസ രാമാനുജനെ കണ്ടു സംസാരിക്കുന്നതിനിടക്ക് ജി.എച്ച്.ഹാർഡി താൻ വന്ന ടാക്സിയുടെ നമ്പറിനെ കുറിച്ച് രാമാനുജനോട് പറഞ്ഞു, അതായത് ആ സംഖ്യ ഒരു മോശം സംഖ്യ ആണെന്ന്. ഇത് കേട്ട രാമാനുജൻ ആ സംഖ്യ ഏതെന്ന് ചോദിച്ചു. എന്നിട്ട് ആ സംഖ്യ കേട്ടയുടൻ അദ്ദേഹം പറഞ്ഞു. ഇത് ഒരു മോശം സംഖ്യ അല്ല മറിച്ച് വളരെ രസകരമായ ഒരു സംഖ്യയാണ്. അതായത് രണ്ട് പോസിറ്റീവ് സംഖ്യകളുടെ ക്യൂബുകളുടെ തുകയായി രണ്ട് രീതിയിൽ എഴുതുവാൻ സാധിക്കുന്ന ഏറ്റവും ചെറിയ സംഖ്യയാണ് 1729 എന്ന്.
1729 = 103 + 93
1729 = 123 + 13
ഈ സംഖ്യയെയാണ് ഹാർഡി - രാമാനുജൻ സംഖ്യ എന്നറിയപ്പെടുന്നത്.
അനന്തത (Infinity) എന്തെന്ന് അറിയാമായിരുന്ന ഗണിത ശാസ്ത്രജ്ഞനായിരുന്നു സർ ശ്രീനിവാസ രാമാനുജൻ. സംഖ്യകൾ അദ്ദേഹത്തിന് സുഹൃത്തുക്കളായിരുന്നു. 22 ഡിസംബർ 1887 - ലാണ് അദ്ദേഹം ജനിച്ചത്. ഗണിത ശാസ്ത്രത്തിന് വളരെ വിലപ്പെട്ട സംഭാവനകൾ നൽകിയ ആ പ്രതിഭ 26 ഏപ്രിൽ 1920 - ന് അദ്ദേഹത്തിന്റെ 32 - ആം വയസ്സിൽ ഈ ലോകത്തോട് യാത്ര പറഞ്ഞു.
എല്ലാ വർഷവും ഡിസംബർ 22 ദേശീയ ഗണിതശാസ്ത്ര ദിനമായി ആചരിക്കുന്നത് ഗണിതശാസ്ത്ര പ്രതിഭ ശ്രീനിവാ രാമാനുജനോടുള്ള ബഹുമാനാർത്ഥമാണ്.
1991 -ൽ റോബർട്ട് കനിഗെൽ, സർ ശ്രീനിവാസ രാമാനുജനെ കുറിച്ച് എഴുതിയ പുസ്തകമാണ് "The Man Who Knew Infinity".
ഈ കഥയെ ആസ്പദമാക്കിക്കൊണ്ട് 2012-ൽ അതേ പേരിൽ ഒരു സിനിമ പുറത്തിറങ്ങിയിരുന്നു. ആ സിനിമ കാണുന്നതിനായി താഴെയുള്ള ബട്ടണിൽ ക്ലിക്ക് ചെയ്യുക.
Watch movie
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ