എന്താണ് Point Nemo ?
ഭൂമിയിലെ വളരെ ഒറ്റപ്പെട്ട ഒരു സ്ഥലമാണ് Point Nemo . Point Nemo എന്നത് ഒരു ദ്വീപൊ അല്ലെങ്കിൽ ഒരു കര പ്രദേശമൊ അല്ല മറിച്ച് കരയിൽ നിന്നും ഒരുപാട് അകലെ പസിഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പോയിന്റാണ് Point Nemo . ഒരു പാട് അകലെ എന്ന് പറഞ്ഞാൽ വടക്ക് ദിശയിൽ സ്ഥിതി ചെയ്യുന്ന ഡ്യൂസി ദ്വീപിൽ നിന്നും വടക്ക്-കിഴക്കൻ ദിശയിൽ സ്ഥിതി ചെയ്യുന്ന മോടു നുയി ദ്വീപിൽ നിന്നും തെക്ക് ദിശയിൽ സ്ഥിതി ചെയ്യുന്ന അന്റാർട്ടിക്കയുടെ ഭാഗമായിട്ടുള്ള മഹർ ദ്വീപിൽ നിന്നും 2688 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒരു പോയിന്റാണ് Point Nemo . ചുരുക്കി പറഞ്ഞാൽ " നടുകടലിൽ " സ്ഥിതി ചെയ്യുന്ന മാത്രവുമല്ല മനുഷ്യന് എത്തിപ്പെടാൻ ബുദ്ധിമുട്ടായിട്ടുള്ള ഒരു സ്ഥലം. Google Earth എടുത്തതിന് ശേഷം, 48°52.6′S 123°23.6′W എന്ന ഈ കോർഡിനേറ്റ്സ് ടൈപ്പ് ചെയ്താൽ നിങ്ങൾക്ക് Point Nemo കാണാവുന്നതാണ്. Point Nemo - യുടെ കൃത്യമായ സ്ഥാനം കണ്ടെത്തിയ എഞ്ചിനീയർ പോലും അവിടം സന്ദർശിച്ചിട്ടില്ല എന്നുള്ളതാണ് വാസ്തവം. ഈ സ്ഥലത്തിന്റെ കോർഡിനേറ്റ്സ് South Pacific Gyre -ൻറെ അകത്ത് വരുന്നതിനാൽ ഈ പ്രദേശത്ത് ജീവജാലങ്ങൾ കുറവാണ് ...