എന്താണ് Point Nemo ?
ഭൂമിയിലെ വളരെ ഒറ്റപ്പെട്ട ഒരു സ്ഥലമാണ് Point Nemo. Point Nemo എന്നത് ഒരു ദ്വീപൊ അല്ലെങ്കിൽ ഒരു കര പ്രദേശമൊ അല്ല മറിച്ച് കരയിൽ നിന്നും ഒരുപാട് അകലെ പസിഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പോയിന്റാണ് Point Nemo. ഒരു പാട് അകലെ എന്ന് പറഞ്ഞാൽ വടക്ക് ദിശയിൽ സ്ഥിതി ചെയ്യുന്ന ഡ്യൂസി ദ്വീപിൽ നിന്നും വടക്ക്-കിഴക്കൻ ദിശയിൽ സ്ഥിതി ചെയ്യുന്ന മോടു നുയി ദ്വീപിൽ നിന്നും തെക്ക് ദിശയിൽ സ്ഥിതി ചെയ്യുന്ന അന്റാർട്ടിക്കയുടെ ഭാഗമായിട്ടുള്ള മഹർ ദ്വീപിൽ നിന്നും 2688 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒരു പോയിന്റാണ് Point Nemo. ചുരുക്കി പറഞ്ഞാൽ "നടുകടലിൽ " സ്ഥിതി ചെയ്യുന്ന മാത്രവുമല്ല മനുഷ്യന് എത്തിപ്പെടാൻ ബുദ്ധിമുട്ടായിട്ടുള്ള ഒരു സ്ഥലം.
Google Earth എടുത്തതിന് ശേഷം, 48°52.6′S 123°23.6′W എന്ന ഈ കോർഡിനേറ്റ്സ് ടൈപ്പ് ചെയ്താൽ നിങ്ങൾക്ക് Point Nemo കാണാവുന്നതാണ്.
Point Nemo - യുടെ കൃത്യമായ സ്ഥാനം കണ്ടെത്തിയ എഞ്ചിനീയർ പോലും അവിടം സന്ദർശിച്ചിട്ടില്ല എന്നുള്ളതാണ് വാസ്തവം. ഈ സ്ഥലത്തിന്റെ കോർഡിനേറ്റ്സ് South Pacific Gyre -ൻറെ അകത്ത് വരുന്നതിനാൽ ഈ പ്രദേശത്ത് ജീവജാലങ്ങൾ കുറവാണ് കാരണം ഈ South Pacific Gyre ആ പ്രദേശത്തേക്ക് പോഷക സമൃദ്ധമായ ജലം എത്തുന്നതിനെ തടയുന്നു. Gyre എന്നാൽ ഭ്രമണം ചെയ്യുന്ന സമുദ്ര പ്രവാഹങ്ങളാണ്.
നിഗൂഢത നിറഞ്ഞ ഒരു സ്ഥലമാണ് Point Nemo. 1997 -ൽ തെക്കേ അമേരിക്കയുടെ തീരത്ത് കടലിനടിയിലുള്ള അഗ്നിപർവ്വതങ്ങൾക്ക് വേണ്ടിയുള്ള തിരച്ചിലിനിടയിൽ ശാസ്ത്രജ്ഞർ ഈ പ്രദേശത്തു നിന്ന് വളരെ വിചിത്രമായ അതുപോലെ നീല തിമിംഗലങ്ങൾ ഉണ്ടാക്കുന്നതിനേക്കാൾ ഉയർന്ന തോതിലുള്ള ഒരു ശബ്ദം കണ്ടെത്തിയതായി പറയപ്പെടുന്നു അതിനെ അവർ "ദി ബ്ലൂപ്പ് " എന്നാണ് വിളിച്ചത്.
മനുഷ്യവാസം ഒട്ടും ഇല്ലാത്തതും അതുപോലെ കപ്പലുകൾ സഞ്ചരിക്കാത്ത ഭാഗവുമായതിനാൽ ബഹിരാകാശ പേടകങ്ങളും അവശിഷ്ടങ്ങളും ഇടിച്ചിറക്കുന്ന പ്രദേശമാണ് Point Nemo. അതുകൊണ്ട് തന്നെ ഈ പ്രദേശത്തിന് Spacecraft cemetery അഥവ ബഹിരാകാശ പേടകങ്ങളുടെ സെമിത്തേരി എന്നും പേരുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ