തിരമാലകൾ പതയുന്നത് എന്തുകൊണ്ട്?

കടലിൽ തിരമാലകൾ ഉണ്ടാകുന്നത് കാറ്റടിക്കുന്നത് കൊണ്ടാണ്. തിരയടിച്ചു കരയിലേക്ക് വരുമ്പോൾ കടൽവെള്ളം പതയുന്നത് നമുക്ക് കാണാം അല്ലെ. അപ്പോൾ അത് എന്തുകൊണ്ടാണ് ?



ഒറ്റയടിക്ക് ഇങ്ങനെ ചോദിച്ചാൽ നമ്മൾ പറയും തിരമാലകൾ വളരെ ശക്തിയായി കരിയിലേക്കു അടിക്കുന്നതുകൊണ്ടാണെന്ന് അല്ലെ.


പക്ഷേ ഇതിൻറെ കാരണം എന്തെന്നാൽ,

കടൽവെള്ളത്തിന്റെ ഉപരിഭാഗമാണ് കാറ്റടിച്ച് തിരമാലകളായി കരയിലേക്ക് വരുന്നത്. അപ്പോൾ ഉപരിതലത്തിലെ വെള്ളത്തിൻറെ വേഗത കൂടുതലും അടിഭാഗത്തെ വെള്ളത്തിൻറെ വേഗത ഉപരിതലത്തെ അപേക്ഷിച്ച് കുറവുമായിരിക്കും, ഇങ്ങനെ വ്യത്യസ്ത വേഗതയിൽ മുന്നോട്ട് വരുന്ന ഇവക്കിടയിലേക്ക് അന്തരീക്ഷ വായു കലരുന്നു. ഇങ്ങനെ കലരുന്ന അന്തരീക്ഷ വായു കാരണമാണ് കരയിലേക്കടിക്കുന്ന കടൽവെള്ളം പതയുന്നത്.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ജൂബിലികൾ

എന്തുകൊണ്ടാണ് നായകൾ ഓരിയിടുന്നത്? || Why Dogs Howl?