പോസ്റ്റുകള്‍

ഒക്‌ടോബർ, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഇത് എന്താ നമ്മളുടെ കൂടെ വരുന്നത് ?????

ഇമേജ്
നമ്മളെല്ലാവരും ബസ്സിലും കാറിലും ബൈക്കിലുമൊക്കെ യാത്ര ചെയ്യുന്നവരാണ് അല്ലെ, രാത്രി കാലങ്ങളിൽ നിങ്ങൾ യാത്ര ചെയ്യുമ്പോൾ ആകാശത്ത് നിൽക്കുന്ന നക്ഷത്രങ്ങളും അതുപോലെ തന്നെ നമ്മടെ അമ്പിളിയമ്മാവനും നമ്മുടെ കൂടെ വരുന്നത് കാണാൻ സാധിക്കും. ഇത് എന്തുകൊണ്ടാണെന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ. അത് എന്തുകൊണ്ടാണ് എന്നുള്ളതാണ് ഞാൻ ഇന്ന് ഇവിടെ പറയുവാൻ പോകുന്നത്. ഈ കാര്യം അറിയാവുന്നവരും ഉണ്ടാവും അറിയാത്തവരും കാണും. എന്തായാലും എനിക്കറിയാവുന്ന കാര്യം ഞാൻ പറയാം. ഇത് വളരെ വലിയ സംഭവമൊന്നുമല്ല കേട്ടോ, ഒന്ന് ആലോചിച്ചാൽ നമുക്ക് തന്നെ കണ്ടുപിടിക്കാവുന്നേയുള്ളു. നിങ്ങൾ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിച്ചിട്ടുണ്ടാവും റോഡ് സൈഡിൽ നിൽക്കുന്ന മരങ്ങളും വീടുകളുമൊക്കെ നമ്മൾ മുന്നോട്ടു പോകുന്നതിനനുസരിച്ചു പെട്ടെന്ന് പുറകോട്ട് നീങ്ങുന്നത്. ഇതിന് കാരണം നമ്മളും ആ വസ്തുവും തമ്മിലുള്ള ദൂരത്തേക്കാൾ ദൂരം നമ്മൾ മുന്നോട്ട് നീങ്ങിയതുകൊണ്ടാണ് ആ വസ്തു പുറകോട്ട് നീങ്ങിയത്. ഇതേ കാര്യം നമ്മുടെ ചന്ദ്രനെ വെച്ചുകൊണ്ട് ഒന്ന് നോക്കെ. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരം എന്ന് പറയുന്നത് 384400 Km ആണ്. അപ്പോൾ നമ്മൾ നേർരേഖയിൽ  384400 Km മുന്നോട...

ജൂബിലികൾ

ഇമേജ്
ചില പ്രത്യേക വാർഷികങ്ങളെ പറയുന്ന പേരാണ് ജൂബിലി എന്നത്. അപ്പോൾ അത് ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം. ഒന്നാം വാർഷികം = പേപ്പർ ജൂബിലി രണ്ടാം വാർഷികം = കോട്ടൺ ജൂബിലി മൂന്നാം വാർഷികം = ലെതർ ജൂബിലി നാലാം വാർഷികം = ബുക്സ് ജൂബിലി അഞ്ചാം വാർഷികം = അയേൺ ജൂബിലി ആറാം വാർഷികം = വുഡൻ ജൂബിലി ഏഴാം വാർഷികം = വൂൾ  ജൂബിലി എട്ടാം വാർഷികം = ബ്രോൺസ് ജൂബിലി ഒൻപതാം വാർഷികം = കോപ്പർ ജൂബിലി പത്താം വാർഷികം = ടിൻ / അലൂമിനിയം ജൂബിലി പതിനൊന്നാം വാർഷികം = സ്റ്റീൽ ജൂബിലി  പന്ത്രണ്ടാം വാർഷികം = സിൽക്ക് ആൻഡ് ഫൈൻ ലിനൻ ജൂബിലി  പതിമൂന്നാം വാർഷികം = ലേസ് ജൂബിലി  പതിനാലാം വാർഷികം = ഐവറി ജൂബിലി  പതിനഞ്ചാം വാർഷികം = ക്രിസ്റ്റൽ ജൂബിലി  ഇരുപതാം വാർഷികം = ചൈന / പോർസിലൈൻ ജൂബിലി  ഇരുപത്തിയഞ്ചാം വാർഷികം = സിൽവർ ജൂബിലി  മുപ്പതാം വാർഷികം = പേൾ ജൂബിലി  മുപ്പത്തിയഞ്ചാം വാർഷികം = കോറൽ ജൂബിലി  നാൽപ്പതാം വാർഷികം = റൂബി ജൂബിലി  നാൽപ്പത്തിയഞ്ചാം വാർഷികം = സഫയർ ജൂബിലി  അൻപതാം വാർഷികം = ഗോൾഡൻ ജൂബിലി  അൻപത്തിയഞ്ചാം വാർഷികം = എമറ...

തിരമാലകൾ പതയുന്നത് എന്തുകൊണ്ട്?

ഇമേജ്
കടലിൽ തിരമാലകൾ ഉണ്ടാകുന്നത് കാറ്റടിക്കുന്നത് കൊണ്ടാണ്. തിരയടിച്ചു കരയിലേക്ക് വരുമ്പോൾ കടൽവെള്ളം പതയുന്നത് നമുക്ക് കാണാം അല്ലെ. അപ്പോൾ അത് എന്തുകൊണ്ടാണ് ? ഒറ്റയടിക്ക് ഇങ്ങനെ ചോദിച്ചാൽ നമ്മൾ പറയും തിരമാലകൾ വളരെ ശക്തിയായി കരിയിലേക്കു അടിക്കുന്നതുകൊണ്ടാണെന്ന് അല്ലെ. പക്ഷേ ഇതിൻറെ കാരണം എന്തെന്നാൽ , കടൽവെള്ളത്തിന്റെ ഉപരിഭാഗമാണ് കാറ്റടിച്ച് തിരമാലകളായി കരയിലേക്ക് വരുന്നത്. അപ്പോൾ ഉപരിതലത്തിലെ വെള്ളത്തിൻറെ വേഗത കൂടുതലും അടിഭാഗത്തെ വെള്ളത്തിൻറെ വേഗത ഉപരിതലത്തെ അപേക്ഷിച്ച് കുറവുമായിരിക്കും, ഇങ്ങനെ വ്യത്യസ്ത വേഗതയിൽ മുന്നോട്ട് വരുന്ന ഇവക്കിടയിലേക്ക് അന്തരീക്ഷ വായു കലരുന്നു. ഇങ്ങനെ കലരുന്ന അന്തരീക്ഷ വായു കാരണമാണ് കരയിലേക്കടിക്കുന്ന കടൽവെള്ളം പതയുന്നത്.