ഇത് എന്താ നമ്മളുടെ കൂടെ വരുന്നത് ?????

നമ്മളെല്ലാവരും ബസ്സിലും കാറിലും ബൈക്കിലുമൊക്കെ യാത്ര ചെയ്യുന്നവരാണ് അല്ലെ, രാത്രി കാലങ്ങളിൽ നിങ്ങൾ യാത്ര ചെയ്യുമ്പോൾ ആകാശത്ത് നിൽക്കുന്ന നക്ഷത്രങ്ങളും അതുപോലെ തന്നെ നമ്മടെ അമ്പിളിയമ്മാവനും നമ്മുടെ കൂടെ വരുന്നത് കാണാൻ സാധിക്കും. ഇത് എന്തുകൊണ്ടാണെന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ.


അത് എന്തുകൊണ്ടാണ് എന്നുള്ളതാണ് ഞാൻ ഇന്ന് ഇവിടെ പറയുവാൻ പോകുന്നത്. ഈ കാര്യം അറിയാവുന്നവരും ഉണ്ടാവും അറിയാത്തവരും കാണും. എന്തായാലും എനിക്കറിയാവുന്ന കാര്യം ഞാൻ പറയാം.

ഇത് വളരെ വലിയ സംഭവമൊന്നുമല്ല കേട്ടോ, ഒന്ന് ആലോചിച്ചാൽ നമുക്ക് തന്നെ കണ്ടുപിടിക്കാവുന്നേയുള്ളു.

നിങ്ങൾ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിച്ചിട്ടുണ്ടാവും റോഡ് സൈഡിൽ നിൽക്കുന്ന മരങ്ങളും വീടുകളുമൊക്കെ നമ്മൾ മുന്നോട്ടു പോകുന്നതിനനുസരിച്ചു പെട്ടെന്ന് പുറകോട്ട് നീങ്ങുന്നത്. ഇതിന് കാരണം നമ്മളും ആ വസ്തുവും തമ്മിലുള്ള ദൂരത്തേക്കാൾ ദൂരം നമ്മൾ മുന്നോട്ട് നീങ്ങിയതുകൊണ്ടാണ് ആ വസ്തു പുറകോട്ട് നീങ്ങിയത്.

ഇതേ കാര്യം നമ്മുടെ ചന്ദ്രനെ വെച്ചുകൊണ്ട് ഒന്ന് നോക്കെ. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരം എന്ന് പറയുന്നത് 384400 Km ആണ്. അപ്പോൾ നമ്മൾ നേർരേഖയിൽ 384400 Km മുന്നോട്ട് നീങ്ങിയാലേ നമ്മടെ അമ്പിളിയമ്മാവൻ പുറകോട്ട് നീങ്ങുകയുള്ളു.


ഇത് കൊണ്ടാണ് നമ്മൾ പോകുന്നതിൻറെ കൂടെ നമ്മടെ ചന്ദ്രനും നക്ഷത്രങ്ങളും ഒക്കെ വരുന്നത്.

ഇത് വളരെ SIMPLE ആയിട്ടുള്ള ഒരു വിശദീകരണമാണ് 😊



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ജൂബിലികൾ

അന്റാർട്ടിക്ക ഒരു മരുഭൂമിയാണോ ?

ലോകത്തിലെ ഏറ്റവും നീളം കൂടിയ പാമ്പ് ഏതാണെന്ന് അറിയാമോ?