പോസ്റ്റുകള്‍

എന്താണ് Point Nemo ?

ഇമേജ്
ഭൂമിയിലെ വളരെ ഒറ്റപ്പെട്ട ഒരു സ്ഥലമാണ് Point Nemo . Point Nemo എന്നത് ഒരു ദ്വീപൊ അല്ലെങ്കിൽ ഒരു കര പ്രദേശമൊ അല്ല മറിച്ച് കരയിൽ നിന്നും ഒരുപാട് അകലെ പസിഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പോയിന്റാണ് Point Nemo . ഒരു പാട് അകലെ എന്ന് പറഞ്ഞാൽ വടക്ക് ദിശയിൽ സ്ഥിതി ചെയ്യുന്ന ഡ്യൂസി ദ്വീപിൽ നിന്നും വടക്ക്-കിഴക്കൻ ദിശയിൽ സ്ഥിതി ചെയ്യുന്ന മോടു നുയി ദ്വീപിൽ നിന്നും തെക്ക് ദിശയിൽ സ്ഥിതി ചെയ്യുന്ന അന്റാർട്ടിക്കയുടെ ഭാഗമായിട്ടുള്ള മഹർ ദ്വീപിൽ നിന്നും 2688 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒരു പോയിന്റാണ് Point Nemo . ചുരുക്കി പറഞ്ഞാൽ " നടുകടലിൽ  " സ്ഥിതി ചെയ്യുന്ന മാത്രവുമല്ല മനുഷ്യന് എത്തിപ്പെടാൻ ബുദ്ധിമുട്ടായിട്ടുള്ള ഒരു സ്ഥലം.  Google Earth എടുത്തതിന് ശേഷം,  48°52.6′S 123°23.6′W എന്ന  ഈ കോർഡിനേറ്റ്സ് ടൈപ്പ് ചെയ്താൽ നിങ്ങൾക്ക് Point Nemo കാണാവുന്നതാണ്. Point Nemo - യുടെ കൃത്യമായ സ്ഥാനം കണ്ടെത്തിയ എഞ്ചിനീയർ പോലും അവിടം സന്ദർശിച്ചിട്ടില്ല എന്നുള്ളതാണ് വാസ്തവം. ഈ സ്ഥലത്തിന്റെ കോർഡിനേറ്റ്സ് South Pacific Gyre -ൻറെ അകത്ത് വരുന്നതിനാൽ ഈ പ്രദേശത്ത് ജീവജാലങ്ങൾ കുറവാണ് കാരണം  ഈ South Paci

Hardy-Ramanujan Number - 1729

ഇമേജ്
1918 -ലാണ് സംഭവം നടക്കുന്നത്. അന്ന് ശ്രീനിവാസ രാമാനുജൻ ട്യൂബർക്കുലോസിസ് ബാധിച്ച് ലണ്ടനിൽ ഒരു ആശുപത്രിയിൽ കിടക്കുകയാണ്. അപ്പോഴാണ് അദ്ദേഹത്തിന്റെ സുഹൃത്തും ലോകപ്രശസ്ത ഇംഗ്ലീഷ് ഗണിത ശാസ്ത്രജ്ഞനുമായ ജി.എച്ച്.ഹാർഡി ശ്രീനിവാസ രാമാനുജനെ കാണുവാൻ ആശുപത്രിയിൽ എത്തുന്നത്. ജി.എച്ച്.ഹാർഡി ഒരു ടാക്സിയിലാണ് അവിടെ എത്തിയത് ആ ടാക്സിയുടെ നമ്പർ 1729 എന്നായിരുന്നു ആ സംഖ്യ അദ്ദേഹത്തിന് അത്ര നല്ലതായി തോന്നിയില്ല അത് അദ്ദേഹം മനസ്സിൽ വച്ചിരുന്നു. ശ്രീനിവാസ രാമാനുജനെ കണ്ടു സംസാരിക്കുന്നതിനിടക്ക് ജി.എച്ച്.ഹാർഡി താൻ വന്ന ടാക്സിയുടെ നമ്പറിനെ കുറിച്ച് രാമാനുജനോട് പറഞ്ഞു, അതായത് ആ സംഖ്യ ഒരു മോശം സംഖ്യ ആണെന്ന്. ഇത് കേട്ട രാമാനുജൻ ആ സംഖ്യ ഏതെന്ന് ചോദിച്ചു. എന്നിട്ട് ആ സംഖ്യ കേട്ടയുടൻ അദ്ദേഹം പറഞ്ഞു. ഇത് ഒരു മോശം സംഖ്യ അല്ല മറിച്ച് വളരെ രസകരമായ ഒരു സംഖ്യയാണ്. അതായത് രണ്ട് പോസിറ്റീവ് സംഖ്യകളുടെ ക്യൂബുകളുടെ തുകയായി രണ്ട് രീതിയിൽ എഴുതുവാൻ സാധിക്കുന്ന ഏറ്റവും ചെറിയ സംഖ്യയാണ് 1729 എന്ന്. 1729 = 10 3 + 9 3   1729 = 12 3 + 1 3   ഈ സംഖ്യയെയാണ് ഹാർഡി - രാമാനുജൻ സംഖ്യ എന്നറിയപ്പെടുന്നത്. അനന്തത (Infinity) എന്തെന്ന് അറിയാമായിര

സാധാരണ നമ്മൾ കേൾക്കുന്ന ചില ഷോർട് ഫോമുകളുടെ പൂർണരൂപങ്ങൾ

ഇമേജ്
സാധാരണ നമ്മൾ കേൾക്കുന്ന ചില ഷോർട് ഫോമുകളുടെ പൂർണരൂപങ്ങളാണ്‌ താഴെ കൊടുത്തിരിക്കുന്നത്.  PTO = Please Turn Over AM = Ante Meridian PM = Post Meridian RADAR = Radio Detection and Ranging SCUBA = Self-Contained Underwater Breathing Apparatus LASER = light Amplification by the Stimulated Emission of Radiation ATM = Automated Teller Machine PIN =  Personsl Identification Number OK = Oll Korrect URL = Uniform Resource Locator MODEM =  Modulator-Demodulator DSLR = Digital Single Lens Reflex WIPRO = Western India Products NEFT =  National Electronic Funds Transfer IFSC = Indian Financial System Code PAN = Permanent Account Number SENSEX = Sensitive Index PDF = Portable Document Format USB = Universal Serial Bus SIM = Subscriber Identity Module PNR = Passenger Name Reference GPRS = General Packet Radio Service AIDS =  Acquired Immunodeficiency Syndrome STD = Subscriber Trunk Dialling ISD = International Subscriber Dialling VAT = Value Added Tax NGO = Non-Governmental Or

എന്തുകൊണ്ടാണ് നായകൾ ഓരിയിടുന്നത്? || Why Dogs Howl?

ഇമേജ്
പ്രേത സിനിമകളിലൊക്കെ നമ്മൾ കേട്ടിട്ടുണ്ട് പ്രേതം വരുമ്പോൾ നായ ഓരിയിടുന്നത്. അതുപോലെ തന്നെ നമ്മുടെ വീട്ടിലെ മുതിർന്നവർ പറയും പ്രേതങ്ങളെ അല്ലെങ്കിൽ ആത്മാക്കളെ കാണുമ്പോഴാണ് അല്ലെങ്കിൽ യമദേവനെ കാണുമ്പോഴാണ് നായകൾ  ഇങ്ങനെ ശബ്ദം ഉണ്ടാക്കുന്നതെന്ന്. യഥാർത്ഥത്തിൽ എന്താണ് ഇതിൻറെ കാരണം. പഠനങ്ങൾ പറയുന്നത് നായകൾ ആശയവിനിമയം നടത്താൻ പുറപ്പെടുവിപ്പിക്കുന്ന അനേകം ശബ്ദങ്ങളിൽ ഒന്നാണ് ഈ ഓരിയിടൽ ശബ്ദം എന്നാണ്. പല സാഹചര്യങ്ങളിലാണ് നായകൾ ഈ ശബ്ദം ഉണ്ടാക്കുന്നത്. അത് എന്തൊക്കെയെന്ന് വെച്ചാൽ: ഒറ്റപ്പെട്ടുപോവുക , അപകടത്തിൽ പെടുക , വളരെ വലിയ ശബ്ദങ്ങൾ കേൾക്കുക , നായയുടെ ശരീരത്തിൽ മുറിവുകളോ വേദനകളോ ഉണ്ടാവുക , എന്തെങ്കിലും അസുഖങ്ങൾ പിടിപെടുക. ഇങ്ങനെ ഉള്ള ചില സാഹചര്യങ്ങളിലാണ് നായകൾ ഓരിയിടുന്നത്. If you like this post then please follow this blog and like our Facebook page.

എന്താണ് മൂൺബൗ ? || What is Moon Bow ?

ഇമേജ്
Rainbow (മഴവില്ല്) എന്താണെന്ന് നമുക്കെല്ലാം അറിയാം പക്ഷെ എന്താണ്  Moon bow  (മൂൺബൗ). Moon bow യും Rainbow യും ഏറെക്കുറെ ഒന്നുതന്നെയാണ് പക്ഷെ വത്യാസം എന്തെന്നാൽ Rainbow എന്നത് സൂര്യപ്രകാശം മൂലം രൂപപ്പെടുന്നതാണെങ്കിൽ Moon bow എന്നത് നിലാവിൻറെ അല്ലെങ്കിൽ ചന്ദ്രൻറെ വെളിച്ചം മൂലം രൂപപ്പെടുന്നതാണ്. Rainbow യിലെ എല്ലാ നിറങ്ങളും നമുക്ക് കാണാൻ സാധിക്കും പക്ഷെ Moon bow യിലെ എല്ലാ നിറങ്ങളും അത്ര വ്യക്തതയോടെ തിരിച്ചറിയാൻ സാധിക്കില്ല കാരണം സൂര്യപ്രകശം പോലെ അല്ലല്ലോ നിലാവിൻറെ വെളിച്ചം. അതുകൊണ്ട് തന്നെ വെള്ള നിറത്തിലെ  Moon bow നഗ്നനേത്രങ്ങളാൽ കാണാൻ സാധിക്കുള്ളു. വളരെ സെൻസിറ്റീവ് ആയിട്ടുള്ള ക്യാമറ ഉപയോഗിച്ച് നോക്കിയാൽ Moon bow യിലെ നിറങ്ങൾ വേർതിരിച്ച് അറിയാൻ സാധിക്കും. വളരെ അപൂർവമായിട്ടെ ഈ പ്രതിഭാസം കാണാൻ സാധിക്കുള്ളു, സൂര്യോദയത്തിന് രണ്ടോ മൂന്നോ മണിക്കൂർ മുൻപോ അല്ലെങ്കിൽ സൂര്യാസ്തമനത്തിന് രണ്ടോ മൂന്നോ മണിക്കൂർ ശേഷമോ മാത്രമെ ഈ ഒരു പ്രതിഭാസം കാണാൻ സാധിക്കുകയുള്ളു. അതുമാത്രമല്ല കുറച്ചെങ്കിലും വ്യക്തതയോടെ കാണണമെങ്കിൽ നല്ല ഇരുട്ടും നല്ല നിലവും ഉണ്ടാവണം. please like our faceb