എന്താണ് മൂൺബൗ ? || What is Moon Bow ?


Rainbow (മഴവില്ല്) എന്താണെന്ന് നമുക്കെല്ലാം അറിയാം പക്ഷെ എന്താണ്  Moon bow (മൂൺബൗ).

Moon bow യും Rainbow യും ഏറെക്കുറെ ഒന്നുതന്നെയാണ് പക്ഷെ വത്യാസം എന്തെന്നാൽ Rainbow എന്നത് സൂര്യപ്രകാശം മൂലം രൂപപ്പെടുന്നതാണെങ്കിൽ Moon bow എന്നത് നിലാവിൻറെ അല്ലെങ്കിൽ ചന്ദ്രൻറെ വെളിച്ചം മൂലം രൂപപ്പെടുന്നതാണ്.

Rainbow യിലെ എല്ലാ നിറങ്ങളും നമുക്ക് കാണാൻ സാധിക്കും പക്ഷെ Moon bow യിലെ എല്ലാ നിറങ്ങളും അത്ര വ്യക്തതയോടെ തിരിച്ചറിയാൻ സാധിക്കില്ല കാരണം സൂര്യപ്രകശം പോലെ അല്ലല്ലോ നിലാവിൻറെ വെളിച്ചം. അതുകൊണ്ട് തന്നെ വെള്ള നിറത്തിലെ Moon bow നഗ്നനേത്രങ്ങളാൽ കാണാൻ സാധിക്കുള്ളു. വളരെ സെൻസിറ്റീവ് ആയിട്ടുള്ള ക്യാമറ ഉപയോഗിച്ച് നോക്കിയാൽ Moon bow യിലെ നിറങ്ങൾ വേർതിരിച്ച് അറിയാൻ സാധിക്കും.

വളരെ അപൂർവമായിട്ടെ ഈ പ്രതിഭാസം കാണാൻ സാധിക്കുള്ളു, സൂര്യോദയത്തിന് രണ്ടോ മൂന്നോ മണിക്കൂർ മുൻപോ അല്ലെങ്കിൽ സൂര്യാസ്തമനത്തിന് രണ്ടോ മൂന്നോ മണിക്കൂർ ശേഷമോ മാത്രമെ ഈ ഒരു പ്രതിഭാസം കാണാൻ സാധിക്കുകയുള്ളു. അതുമാത്രമല്ല കുറച്ചെങ്കിലും വ്യക്തതയോടെ കാണണമെങ്കിൽ നല്ല ഇരുട്ടും നല്ല നിലവും ഉണ്ടാവണം.

please like our facebook page


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ജൂബിലികൾ

എന്തുകൊണ്ടാണ് നായകൾ ഓരിയിടുന്നത്? || Why Dogs Howl?

തിരമാലകൾ പതയുന്നത് എന്തുകൊണ്ട്?