എന്തുകൊണ്ടാണ് ക്രിക്കറ്റ് ബാറ്റുകൾ ഒരു തടിയിൽ മുഴുവനായി ഉണ്ടാക്കിയെടുക്കാത്തത് ?


ക്രിക്കറ്റ് എന്ന കായിക വിനോദത്തെ പറ്റി അറിഞ്ഞുകൂടാത്ത ഒരാളുപോലും ഉണ്ടാവില്ല. ഇതിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് കാര്യങ്ങളാണ് ക്രിക്കറ്റ് ബാറ്റും ക്രിക്കറ്റ് ബോളും. അതിൽ ക്രിക്കറ്റ് ബാറ്റിന്റെ ഒരു സവിശേഷതയെപ്പറ്റിയാണ് ഇന്നിവിടെ പറയാൻ പോകുന്നത്.

ക്രിക്കറ്റ് ബാറ്റിന് രണ്ടു ഭാഗങ്ങളാണുള്ളത് ഒന്ന് അതിന്റെ ഹാൻഡിലും മറ്റേത് ബ്ലേയ്‌ഡും. ഈ രണ്ട് ഭാഗങ്ങളും രണ്ടു കഷണങ്ങളായാണ് ഉണ്ടാക്കുന്നത് എന്നിട്ട് അത് തമ്മിൽ ചേർത്ത് ഒട്ടിക്കുകയാണ് ചെയ്യുന്നത്. എന്തുകൊണ്ടാണ് ഇങ്ങാനെ ചെയ്യുന്നത് പകരം ഇത് രണ്ടും ഒറ്റത്തടിയിൽ ഉണ്ടാക്കിയെടുത്തൂടെ ?

പണ്ട് കാലത്തു ക്രിക്കറ്റ് ബാറ്റുകൾ ഒറ്റത്തടിയിൽ തന്നെ ആയിരുന്നു ഉണ്ടാക്കിയെടുത്തിരുന്നത് പിന്നീടാണ് അത് മാറിയത്. ഇങ്ങനെ ഒറ്റ തടിയിൽ  ഉണ്ടാക്കിയെടുത്തലുള്ള പ്രശ്നം എന്തെന്നാൽ ആ ബാറ്റുകൊണ്ട് ബോൾ അടിച്ചാൽ ബാറ്റിൽ ഒരു ഷോക്ക് വേവ് ഉണ്ടാവുകയും അതുമൂലം ബാറ്റ്സ്മാന്റെ കയ്യുകൾ പെരുകുകയും ചെയ്യുന്നു അപ്പോൾ ഈ ഒരു പ്രശ്നം തടയാനാണ് ക്രിക്കറ്റ് ബാറ്റിന്റെ ഹാൻഡിൽ പ്രത്യേകം ഉണ്ടാക്കി ബ്ലേഡിൽ കൂട്ടിച്ചേർക്കുന്നത്.
ഹാൻഡിൽ 

അതുപോലെ തന്നെ  ക്രിക്കറ്റ് ബാറ്റിന്റെ ഹാൻഡിലും ബ്ലേയ്‌ഡും രണ്ട് തരം തടികൾ കൊണ്ടാണ് ഉണ്ടാക്കുന്നത്. അതിന്റെ ബ്ലേഡ് വില്ലോ തടികൊണ്ടും ഹാൻഡില് ഒരു തരം ചൂരൽ തടിയുടെ കഷണങ്ങൾ ചേർത്ത് ഒട്ടിച്ചാണ് ഉണ്ടാക്കി എടുക്കുന്നത്. ഈ ചൂരൽ കഷണങ്ങളുടെ ഇടയിൽ റബ്ബർ കഷണങ്ങൾ വെച്ചിരിക്കുന്നതായി കാണാം അതെന്തിനെന്ന് വച്ചാൽ നേരുത്തേ പറഞ്ഞ ഷോക്ക് വേവ് ബാറ്റ്സ്മാന്റെ കൈകളിൽ എത്താതെ പൂർണമായും തടയുവാൻ വേണ്ടിയാണ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ജൂബിലികൾ

എന്തുകൊണ്ടാണ് നായകൾ ഓരിയിടുന്നത്? || Why Dogs Howl?

തിരമാലകൾ പതയുന്നത് എന്തുകൊണ്ട്?