പോസ്റ്റുകള്‍

2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

എന്തുകൊണ്ടാണ് നമുക്ക് രോമാഞ്ചം ഉണ്ടാകുന്നത്? || What causes Goose Bumps?

ഇമേജ്
ശരീരം തണുക്കുമ്പോഴോ,  ശക്തമായ വികാരങ്ങൾ തോന്നുമ്പോഴോ, ചില പാട്ടുകൾ കേൾക്കുമ്പോഴോ ഒക്കെ ശരീരത്തിലെ രോമങ്ങൾ താത്കാലികമായി എഴുന്നേറ്റ് നിൽക്കുന്ന അവസ്ഥയെ പറയുന്ന പേരാണ് രോമാഞ്ചം. ഇതൊരു ബോധപൂര്‍വ്വമല്ലാത്ത പ്രക്രിയയാണ്. രോമാഞ്ചം ഉണ്ടാകാനുള്ള കാരണം നമ്മുടെ ശരീരത്തിലെ സ്ട്രെസ് ഹോർമോൺ ആയ adrenaline ആണ്. മുകളിൽ പറഞ്ഞ പോലെ നമുക്ക് ശരീരം തണുക്കുമ്പോഴോ, പേടിക്കുമ്പോഴോ ഒക്കെ നമ്മൾ അറിയാതെ തന്നെ ഈ ഹോർമോൺ ഉൽപ്പാദിപ്പിക്കപ്പെടുന്നു. ഈ ഹോർമോൺ  ഉൽപ്പാദിപ്പിക്കപ്പെടുന്നതുമൂലം നമ്മുടെ ശരീരത്തിലെ രോമങ്ങളുടെ ഏറ്റവും താഴെയായി കാണപ്പെടുന്ന ചെറിയ പേശിയായ Arrector pili muscles എന്ന പേശി ചുരുങ്ങുന്നു ഇതുമൂലം രോമങ്ങൾ നിവർന്ന് വരുന്നു ഈ പ്രക്രിയയെയാണ് നമ്മൾ രോമാഞ്ചം എന്ന് പറയുന്നത്. ഇത് മനുഷ്യർക്ക്‌ മാത്രമല്ല ഉള്ളത് മറ്റ് സസ്തനികളിലും ഉണ്ടാകാറുണ്ട്. നല്ല കട്ടിയുള്ള നീളമുള്ള രോമങ്ങൾ ഉള്ള മൃഗങ്ങൾ ആണെങ്കിൽ ഈ രോമാഞ്ചം കൊണ്ട് അവക്ക് പ്രയോജനമുണ്ട് അതായത് തണുപ്പ് കാലങ്ങളിൽ അവയുടെ ശരീരത്തിലെ ചൂട് നിലനിർത്താൻ സഹായിക്കുന്നു, ഉദാഹരണത്തിന് പൂച്ച. നമ്മളെ അപേക്ഷിച്ച് രോമാഞ്ചം കൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നു...

ലോകത്തിലെ ഏറ്റവും നീളം കൂടിയ പാമ്പ് ഏതാണെന്ന് അറിയാമോ?

ഇമേജ്
ഇങ്ങനെ ഒരു ചോദ്യം കേട്ടാൽ മിക്കവാറും ആളുകളുടെ മനസ്സിൽ "അനക്കോണ്ടാ ( ലോകത്തിലെ ഏറ്റവും വലിയ പാമ്പ് ) " എന്നാകും ഉത്തരം വരുക എന്നാൽ " ലോകത്തിലെ ഏറ്റവും നീളം കൂടിയ പാമ്പ് " അനക്കോണ്ടാ അല്ല... പിന്നെ ഏതാണ്? Reticulated python ( പെരുമ്പാമ്പ് ) ആണ് ലോകത്തിലെ ഏറ്റവും നീളം കൂടിയ പാമ്പ്. Python reticulatus എന്നാണ് ഇവയുടെ ശാസ്ത്രീയ നാമം. റെറ്റിക്കുലേറ്റഡ് എന്നതിന്റെ അർത്ഥം " വലയുടെ രൂപത്തിലുള്ള " എന്നതാണ്,  ഇവയുടെ പുറത്തുള്ള ഡിസൈൻ വല നെയ്തത് പോലെയാണ് കാണപ്പെടുന്നത്. 30 അടി യോളമാണ് ഇവയുടെ നീളം. ഇവയുടെ ഭാരം ഏകദേശം 250 പൗണ്ട് ആണ് എന്നാൽ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടുള്ളവയിൽ ഏറ്റവും വലുതിന്റെ ഭാരം ഏതാണ്ട് 300 പൗണ്ട്   ആണ്. ഇവ വിഷമുള്ള പാമ്പുകൾ അല്ല എന്നാൽ ഇരയെ വരിഞ്ഞു മുറിക്കിയാണ് കൊല്ലുന്നത്. ഇവയെ തെക്കൻ ഏഷ്യയിലും തെക്ക് - കിഴക്കൻ ഏഷ്യയിലുമാണ് കാണപ്പെടുന്നത്.

സ്വന്തം തലച്ചോറിനേക്കാൾ വലിയ കണ്ണുള്ള പക്ഷിയുണ്ടോ ?

ഇമേജ്
ഉ ണ്ട്. ലോകത്തിലെ ഏറ്റവും വലിയ പക്ഷിയായ ഒട്ടകപക്ഷിക്കാണ് ഈ സവിശേഷതയുള്ളത്. പൊതുവെ പക്ഷികളുടെ തലച്ചോറ് ചെറുതാണെങ്കിലും അവയുടെ കണ്ണുകളേക്കാൾ ചെറുതല്ല പക്ഷെ ഒട്ടകപ്പക്ഷിയുടെ കണ്ണുകൾക്ക് അവയുടെ തലച്ചോറിനേക്കാൾ വലിപ്പമുണ്ട്. ഒട്ടകപ്പക്ഷിയുടെ കണ്ണിൻറെ വ്യാസം (diameter) എന്ന് പറയുന്നത് 5cm ആണ്. ഇരുകാലികളിൽ ഏറ്റവും വേഗതയുള്ള ജീവി ഒട്ടകപക്ഷിയാണ്. 70Km/hr വേഗതയിൽ ഇതിന് ഓടാൻ കഴിയും. ഒട്ടകപ്പക്ഷിയുടെ കാലുകൊണ്ട് കിട്ടുന്ന അടിയെന്നു പറഞ്ഞാൽ ഒരു ഒന്നൊന്നര അടിയാണ് ഒരു മനുഷ്യനെ കൊല്ലാനുള്ള ശക്തി ആ ഒരു കിക്കിനുണ്ട് എന്തിനേറെ പറയുന്നു കാട്ടിലെ രാജാവായ സിംഹം പോലും ഈ ഒരടി താങ്ങത്തില്ല എന്നതാണ് സത്യം. മുട്ടകളിൽ ഏറ്റവും വലിയ മുട്ട ഒട്ടകപക്ഷിയുടേതാണ്, 15cm നീളവും ഏകദേശം 1.5Kg ഭാരവും ഉണ്ടാകും ഇതിന് .

RUBIK'S CUBE (റുബിക്സ് ക്യൂബ് )

ഇമേജ്
റുബിക്സ് ക്യൂബ് റുബിക്സ് ക്യൂബ് എന്നത് ഒരു പസ്സിൾ ക്യൂബാണ് . 1974-ൽ  ഹംഗേറിയൻ  ശില്പിയും ആർക്കിടെക്ച്ചർ പ്രൊഫസറുമായ എർണോ റുബിക്കാണ് ഈ പസ്സിൾ ക്യൂബ് കണ്ടുപിടിച്ചത്. ഇതിനെ മാജിക് ക്യൂബെന്നും വിളിക്കാറുണ്ട്. 26 ചെറുക്യൂബുകൾ ചേർന്നുള്ളൊരു ക്യൂബാണ് ഈ റുബിക്സ് ക്യൂബ് . റുബിക്സ് ക്യൂബിന്റെ 6 വശങ്ങളിൽ ഓരോ വശത്തും 9 സ്റ്റിക്കർ വീതം ഒട്ടിച്ചിട്ടുണ്ട് (സ്റ്റിക്കർലെസ്സ് ക്യൂബുകളും ഇന്ന് ലഭ്യമാണ്). ഈ ക്യൂബിന്റെ 6 വശത്തും  6 നിറങ്ങളാണുള്ളത്, അതായത് ഓരോ വശത്തും ഓരോ നിറത്തിലുള്ള 9 സ്റ്റിക്കറുകൾ. വെള്ള, ഓറഞ്ച്, മഞ്ഞ, ചുവപ്പ്, നീല, പച്ച എന്നിവയാണ് ആ ആറ് നിറങ്ങൾ. 3x3x3( three by three by three) മാതൃകയിലുള്ള ക്യൂബാണ് ഒരു സ്റ്റാൻഡേർഡ് റുബിക്സ് ക്യൂബെന്ന്  പറയുന്നത്. 3x3x3 എന്നാൽ 3 ബ്ലോക്കുകൾ ഹൊറിസോണ്ടൽ ആയിട്ടും, 3 ബ്ലോക്ക് അതിന് കുറുകെയായിട്ടും, പിന്നെ 3 ബ്ലോക്ക് അതിനു ഉള്ളോട്ടുമായിട്ടുണ്ട് എന്നാണ്. ഈ പറഞ്ഞത് നിങ്ങള്ക്ക് മനസ്സിലായോ എന്നറിയില്ല 😉 , ഇല്ലെങ്കിൽ തഴെ കൊടുത്തിരിക്കുന്ന ചിത്രം നോക്കുക.     ഇതെങ്ങനെയാണ് കളിക്കുന്നത് ? റുബിക്സ് ക്യൂബയിലെ 26 ചെറുക്യൂ...