എന്തുകൊണ്ടാണ് നമുക്ക് രോമാഞ്ചം ഉണ്ടാകുന്നത്? || What causes Goose Bumps?
ശരീരം തണുക്കുമ്പോഴോ, ശക്തമായ വികാരങ്ങൾ തോന്നുമ്പോഴോ, ചില പാട്ടുകൾ കേൾക്കുമ്പോഴോ ഒക്കെ ശരീരത്തിലെ രോമങ്ങൾ താത്കാലികമായി എഴുന്നേറ്റ് നിൽക്കുന്ന അവസ്ഥയെ പറയുന്ന പേരാണ് രോമാഞ്ചം. ഇതൊരു ബോധപൂര്‍വ്വമല്ലാത്ത പ്രക്രിയയാണ്.
രോമാഞ്ചം ഉണ്ടാകാനുള്ള കാരണം നമ്മുടെ ശരീരത്തിലെ സ്ട്രെസ് ഹോർമോൺ ആയ adrenaline ആണ്. മുകളിൽ പറഞ്ഞ പോലെ നമുക്ക് ശരീരം തണുക്കുമ്പോഴോ, പേടിക്കുമ്പോഴോ ഒക്കെ നമ്മൾ അറിയാതെ തന്നെ ഈ ഹോർമോൺ ഉൽപ്പാദിപ്പിക്കപ്പെടുന്നു. ഈ ഹോർമോൺ ഉൽപ്പാദിപ്പിക്കപ്പെടുന്നതുമൂലം നമ്മുടെ ശരീരത്തിലെ രോമങ്ങളുടെ ഏറ്റവും താഴെയായി കാണപ്പെടുന്ന ചെറിയ പേശിയായ Arrector pili muscles എന്ന പേശി ചുരുങ്ങുന്നു ഇതുമൂലം രോമങ്ങൾ നിവർന്ന് വരുന്നു ഈ പ്രക്രിയയെയാണ് നമ്മൾ രോമാഞ്ചം എന്ന് പറയുന്നത്.
ഇത് മനുഷ്യർക്ക് മാത്രമല്ല ഉള്ളത് മറ്റ് സസ്തനികളിലും ഉണ്ടാകാറുണ്ട്. നല്ല കട്ടിയുള്ള നീളമുള്ള രോമങ്ങൾ ഉള്ള മൃഗങ്ങൾ ആണെങ്കിൽ ഈ രോമാഞ്ചം കൊണ്ട് അവക്ക് പ്രയോജനമുണ്ട് അതായത് തണുപ്പ് കാലങ്ങളിൽ അവയുടെ ശരീരത്തിലെ ചൂട് നിലനിർത്താൻ സഹായിക്കുന്നു, ഉദാഹരണത്തിന് പൂച്ച.
നമ്മളെ അപേക്ഷിച്ച് രോമാഞ്ചം കൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ