RUBIK'S CUBE (റുബിക്സ് ക്യൂബ് )
റുബിക്സ് ക്യൂബ്
റുബിക്സ് ക്യൂബ് എന്നത് ഒരു പസ്സിൾ ക്യൂബാണ്. 1974-ൽ ഹംഗേറിയൻ ശില്പിയും ആർക്കിടെക്ച്ചർ പ്രൊഫസറുമായ എർണോ റുബിക്കാണ് ഈ പസ്സിൾ ക്യൂബ് കണ്ടുപിടിച്ചത്. ഇതിനെ മാജിക് ക്യൂബെന്നും വിളിക്കാറുണ്ട്. 26 ചെറുക്യൂബുകൾ ചേർന്നുള്ളൊരു ക്യൂബാണ് ഈ റുബിക്സ് ക്യൂബ് .
റുബിക്സ് ക്യൂബിന്റെ 6 വശങ്ങളിൽ ഓരോ വശത്തും 9 സ്റ്റിക്കർ വീതം ഒട്ടിച്ചിട്ടുണ്ട് (സ്റ്റിക്കർലെസ്സ് ക്യൂബുകളും ഇന്ന് ലഭ്യമാണ്). ഈ ക്യൂബിന്റെ 6 വശത്തും 6 നിറങ്ങളാണുള്ളത്, അതായത് ഓരോ വശത്തും ഓരോ നിറത്തിലുള്ള 9 സ്റ്റിക്കറുകൾ. വെള്ള, ഓറഞ്ച്, മഞ്ഞ, ചുവപ്പ്, നീല, പച്ച എന്നിവയാണ് ആ ആറ് നിറങ്ങൾ. 3x3x3( three by three by three) മാതൃകയിലുള്ള ക്യൂബാണ് ഒരു സ്റ്റാൻഡേർഡ് റുബിക്സ് ക്യൂബെന്ന് പറയുന്നത്. 3x3x3 എന്നാൽ 3 ബ്ലോക്കുകൾ ഹൊറിസോണ്ടൽ ആയിട്ടും, 3 ബ്ലോക്ക് അതിന് കുറുകെയായിട്ടും, പിന്നെ 3 ബ്ലോക്ക് അതിനു ഉള്ളോട്ടുമായിട്ടുണ്ട് എന്നാണ്. ഈ പറഞ്ഞത് നിങ്ങള്ക്ക് മനസ്സിലായോ എന്നറിയില്ല 😉, ഇല്ലെങ്കിൽ തഴെ കൊടുത്തിരിക്കുന്ന ചിത്രം നോക്കുക.
ഇതെങ്ങനെയാണ് കളിക്കുന്നത് ?
റുബിക്സ് ക്യൂബയിലെ 26 ചെറുക്യൂബുകളെ ചലിപ്പിച്ചു കൊണ്ട് അതിലെ കളറുകൾ എല്ലാം മിക്സ് ചെയ്യുന്നു. അതിനു ശേഷം അതിനെ വീണ്ടും തിരിച്ചു പഴയപടി കൊണ്ടുവരുന്നതാണ് ഈ കളി.
ഇങ്ങനെ ഷഫിൾ ചെയ്യപെട്ട ക്യൂബ് തിരികെ പഴയതു പോലെ കൊണ്ടുവരാൻ പല മെത്തേഡുകളുണ്ട് അതിൽ പ്രധാനമായും 2 മെത്തേഡുകളാണ് ഇന്ന് ആളുകൾ ഉപയോഗിക്കുന്നത്.
- ബിഗിനേഴ്‌സ് മെത്തേഡ് ( ലയർ ബൈ ലയർ മെത്തേഡ് ).
- ഫ്രിഡ്രിച്ഛ് മെത്തേഡ് .
റുബിക്സ് ക്യൂബ് സോൾവ് ചെയ്യാനെടുത്ത ഏറ്റവും കുറഞ്ഞ സമയം എന്നത് വേറും 4.59 സെക്കന്റ് ആണ്. സൗത്ത് കൊറക്കാരനായ സീയൂങ്ബിഓം ചോ യാണ് ഈ ലോകറെക്കോർഡ് 2017-ൽ കൈവരിച്ചത്.
വീഡിയോ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.
ഇതിന്റെ പ്രവർത്തനം
ഒരു റുബിക്സ് ക്യൂബിലുള്ള 26 ചെറുക്യൂബുകളെ ആ ക്യൂബിന്റെ നടുക്കുള്ള ഒരു കറങ്ങുന്ന മെറ്റൽ / പ്ലാസ്റ്റിക് പീസുമായി ഘടിപ്പിച്ചിരിക്കുന്നു. അതുകൊണ്ട് ഈ ക്യൂബിന്റെ ഓരോ വശത്തുള്ള 9 ചെറുക്യൂബുകളെയും നടുക്കുള്ള ചെറുക്യൂബുകളെയും ക്ലോക്ക്‌വൈസ് / ആന്റി-ക്ലോക്ക്‌വൈസ് മാതൃകയിൽ കറക്കാൻ കഴിയും, ഇങ്ങനെ കറക്കിയാണ് നമ്മൾ ഇതിലെ കളറുകൾ മിക്സ് ചെയ്യുന്നത്.
പല രൂപത്തിലും ഭാവത്തിലും പേരിലുമുള്ള ക്യൂബുകൾ ഇന്ന് ലഭ്യമാണ്.
പല രൂപത്തിലും ഭാവത്തിലും പേരിലുമുള്ള ക്യൂബുകൾ ഇന്ന് ലഭ്യമാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ