PROCESSOR
കുറച്ച് ദിവസം മുൻപ് ഒരു സുഹൃത്ത് എന്നോട് അദ്ദേഹം പുതിയതായി വാങ്ങിയ സ്മാർട്ട് ഫോണിനെ പറ്റി പറയുകയുണ്ടായി അപ്പോൾ അദ്ദേഹം അതിൻറെ പ്രോസെസ്സറിനെ പറ്റി പറഞ്ഞു അത് ഒക്ട - കോർ ആണ് ക്വാഡ് - കോർ പോലെയല്ല അതിനേക്കാൾ വേഗത്തിൽ ഒരു കാര്യം ചെയ്തു തീർക്കുമെന്ന്. അദ്ദേഹം പറഞ്ഞതിൽ ചില അപാകതകൾ ഉണ്ട് എന്ന് തോന്നി അത് നിങ്ങളുമായി പങ്കിടാനാണ് ഞാൻ ഈ പോസ്റ്റ് ഇടുന്നതു. പുതിയതായി ഒരു സ്മാർട്ട് ഫോൺ വാങ്ങിയാൽ അതിൻറെ കവറിന്റെ പുറത്തു ആ ഫോണിന്റെ പ്രോസെസ്സറിനെ പറ്റിയുള്ള കാര്യങ്ങൾ നമ്മുക്ക് കാണാം. 1.5 Ghz quadcore , octacore എന്നൊക്കെ. എന്താണ് പ്രോസസ്സർ? പ്രോസെസ്സറിനെ ഒരു സ്മാർട്ഫോണിന്റെ തലച്ചോറെന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. ഒരു ഫോണിൽ നമ്മൾ ആവശ്യപ്പെടുന്ന കാര്യങ്ങൾ ചെയ്തു തരുന്നത് പ്രോസെസ്സറാണ്. അതായതു കാൾ ചെയ്യുന്നതും , വീഡിയോ കാണുന്നതും ഒക്കെ. അപ്പോൾ ഒരു ഫോണിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് പ്രോസസ്സർ എന്ന് പറയുന്നത്. എന്താണ് കോർ ? കോർ എന്നുപറയുന്നത് പ്രോസെസ്സറിന്റെ പ്രധാനപ്പെട്ട ഒരു ഘടകമാണ് ഈ കോറാണ് നമ്മൾ കൊടുക്കുന്ന കാര്യങ്ങൾ മനസ്സിലാക്കുകയും അത് നമുക്ക് ചെയ്തു തരുകയും ചെയ്യുന്നത്. ആദ്യമൊ...