PROCESSOR

കുറച്ച് ദിവസം മുൻപ് ഒരു സുഹൃത്ത് എന്നോട് അദ്ദേഹം പുതിയതായി വാങ്ങിയ സ്മാർട്ട് ഫോണിനെ പറ്റി പറയുകയുണ്ടായി അപ്പോൾ അദ്ദേഹം അതിൻറെ പ്രോസെസ്സറിനെ പറ്റി പറഞ്ഞു അത് ഒക്ട - കോർ ആണ് ക്വാഡ് - കോർ പോലെയല്ല അതിനേക്കാൾ വേഗത്തിൽ ഒരു കാര്യം ചെയ്തു തീർക്കുമെന്ന്. അദ്ദേഹം പറഞ്ഞതിൽ ചില അപാകതകൾ ഉണ്ട് എന്ന് തോന്നി അത് നിങ്ങളുമായി പങ്കിടാനാണ് ഞാൻ ഈ പോസ്റ്റ് ഇടുന്നതു.

പുതിയതായി ഒരു സ്മാർട്ട് ഫോൺ വാങ്ങിയാൽ അതിൻറെ കവറിന്റെ പുറത്തു ആ ഫോണിന്റെ പ്രോസെസ്സറിനെ പറ്റിയുള്ള കാര്യങ്ങൾ നമ്മുക്ക് കാണാം.1.5 Ghz quadcore , octacore എന്നൊക്കെ.

എന്താണ്  പ്രോസസ്സർ? പ്രോസെസ്സറിനെ ഒരു സ്മാർട്ഫോണിന്റെ തലച്ചോറെന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. ഒരു ഫോണിൽ നമ്മൾ ആവശ്യപ്പെടുന്ന കാര്യങ്ങൾ ചെയ്തു തരുന്നത് പ്രോസെസ്സറാണ്. അതായതു കാൾ ചെയ്യുന്നതും , വീഡിയോ കാണുന്നതും ഒക്കെ. അപ്പോൾ ഒരു ഫോണിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് പ്രോസസ്സർ എന്ന് പറയുന്നത്.

എന്താണ് കോർ ? കോർ എന്നുപറയുന്നത് പ്രോസെസ്സറിന്റെ പ്രധാനപ്പെട്ട ഒരു ഘടകമാണ് ഈ കോറാണ് നമ്മൾ കൊടുക്കുന്ന കാര്യങ്ങൾ മനസ്സിലാക്കുകയും അത് നമുക്ക് ചെയ്തു തരുകയും ചെയ്യുന്നത്. ആദ്യമൊക്കെ സിംഗിൾ കോർ പ്രൊസസ്സറുകളായിരുന്നു ഉണ്ടായിരുന്നത് ഇന്ന് അത് മൾട്ടികോർ  പ്രൊസസ്സറുകളിൽ എത്തിനിൽക്കുന്നു.

എന്താണ് മൾട്ടികോർ ? ഒന്നിൽ കൂടുതൽ കോർ ഉള്ള പ്രോസെസ്സസോറുകളെയാണ് മൾട്ടികോർ പ്രോസസ്സർ എന്ന് വിശേഷിപ്പിക്കുന്നത്. മൾട്ടികോർ പ്രൊസസ്സറുകൾ കൊണ്ടുള്ള പ്രയോജനം എന്തെന്നാൽ മൾട്ടിടാസ്കിങ് ചെയ്യാൻ കഴിയും എന്നുള്ളതാണ്. അതായതു ഒരേസമയം ഒന്നിലധികം കാര്യങ്ങൾ എളുപ്പത്തിൽ ചെയ്യാൻ കഴിയും എന്നുള്ളതാണ്.

ഒരു ഒക്ടകോർ പ്രോസെസ്സറിന് ഒരു സിംഗിൾ കോറിനെക്കാൾ 6 ഇരട്ടി സ്പീഡ് ഉണ്ടെന്ന് പറയാൻ കഴിയില്ല കാരണം നിങ്ങൾ ഈ പറഞ്ഞ രണ്ട് പ്രൊസസ്സറുകളുള്ള ഫോണുകളിൽ ഒരു വീഡിയോ കാണുകയാണ് എന്ന് കരുതുക അപ്പോൾ അതിനിടക്ക് ഒരു കാൾ വന്നു എന്ന് കരുതുക അപ്പോൾ സിംഗിൾ കോർ പ്രോസസ്സർ യൂസ് ചെയ്യുന്ന ഫോണിൽ ആ വീഡിയോക്ക് ലാഗ്  ഉണ്ടാകുന്നു മറിച്ച് ഒക്ടകോർ ആണെങ്കിൽ ആ കാൾ അടുത്ത കോർ ഉപയോഗിച്ച് വീഡിയോക്ക് ലാഗില്ലാതെ കൊണ്ടുപോകും. അപ്പോൾ ഒന്നിൽ കൂടുതൽ കാര്യങ്ങൾ വന്നാലേ നമ്മുക്ക് മൾട്ടിപ്രോസെസ്സറിന്റെ പ്രയോജനം കിട്ടുകയുള്ളു അതായതു സ്പീഡ് കിട്ടുകയുള്ളു. അല്ലെങ്കിൽ ഒക്ടകോറും സിംഗിൾകോറും ഒരുപോലെതന്നെയാണ് പ്രവർത്തിക്കുക.

1.5GHz പ്രോസെസ്സറിൽ 1.5GHz സൂചിപ്പിക്കുന്നത് ആ പ്രോസെസ്സറിന്റെ സ്പീഡിനെയാണ്.

Single core = 1 core
Dual core = 2 core
Tri core = 3 core
Quad core = 4 core
Hexa core = 6 core
Octa core = 8 core




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ജൂബിലികൾ

അന്റാർട്ടിക്ക ഒരു മരുഭൂമിയാണോ ?

ലോകത്തിലെ ഏറ്റവും നീളം കൂടിയ പാമ്പ് ഏതാണെന്ന് അറിയാമോ?