ANGEL FALLS

ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ് എയ്ൻജൽ ഫാൾസ്. വെനിസുവേലയിലെ കനൈമ നാഷണൽ പാർക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഒയാൻ-ടേപു എന്ന മലയുടെ ഏറ്റവും മുകളിൽ നിന്ന് 979m താഴ്ചയിലേക്കാണ് ഇത് വന്ന് പതിക്കുന്നത്.

ജെയിംസ് ക്രോഫോർഡ് എയ്ൻജൽ 
U.S. വൈമാനികനായിരുന്ന ജെയിംസ് ക്രോഫോർഡ് എയ്ൻജലിൻറെ പേരിലാണ് ഇത് അറിയപ്പെടുന്നത്. അദ്ദേഹമാണ് ഈ വെള്ളച്ചാട്ടം ആദ്യമായി കണ്ടെത്തിയത്.

അലക്സാണ്ടർ ലൈമേ 
ആദ്യമായി കാൽനടയായി ഈ വെള്ളച്ചാട്ടത്തിന്റെ മുകളിൽ എത്തിയ വ്യക്തിയാണ് ലാറ്റ്വിയൻ പരിവേഷകനായ അലക്സാണ്ടർ ലൈമേ.

ആദ്യമായി ഈ വെള്ളച്ചാട്ടത്തിന്റെ മുകൾഭാഗത്തു എത്തിയ വിദേശിയായ വ്യക്തിയാണ് അമേരിക്കൻ ഫോട്ടോജേർണലിസ്റ്റായ റൂഥ് റോബർട്സൺ. അവരും അവരുടെ കൂടെ ഉണ്ടായിരുന്ന എൻജിനീയറും നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ എയ്ൻജൽ ഫാൾസിന് നയാഗ്ര വെള്ളച്ചാട്ടത്തെക്കാൾ 18 ഇരട്ടിയോളം അധികം ഉയരം ഉണ്ട് എന്ന് മനസ്സിലാക്കി. അതോടെ ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായി എയ്ൻജൽ ഫാൾസ് അറിയപ്പെട്ടു.
റൂഥ് റോബർട്സൺ 





അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ജൂബിലികൾ

അന്റാർട്ടിക്ക ഒരു മരുഭൂമിയാണോ ?

ലോകത്തിലെ ഏറ്റവും നീളം കൂടിയ പാമ്പ് ഏതാണെന്ന് അറിയാമോ?