KIWI BIRD


ന്യൂസീലൻഡിന്റെ ദേശീയ പക്ഷിയാണ് കിവി. അപ്റ്ററിഗിടെ കുടുംബത്തിൽപ്പെട്ട ഇവയുടെ ശാസ്ത്രീയ നാമം അപ്റ്ററിക്സ് എന്നാണ്. പറക്കാൻ കഴിയാത്ത ( ratite ) പക്ഷികളാണ് ഇവ.

ന്യൂസീലൻഡുകാരെ കിവീസ് എന്നാണ് അറിയപ്പെടുന്നത്. പറക്കാൻ കഴിയാത്ത പക്ഷികളിൽ ഏറ്റവും ചെറിയ പക്ഷിയാണ് കിവി. കിവികളുടെ നീളം കൂടിയ ചുണ്ടിന്റെ അറ്റത്താണ് ഇവയുടെ മൂക്ക്. അങ്ങനെ മൂക്കുള്ള ഏക പക്ഷി കിവിയാണ്.

പെൺ കിവികൾ ആൺ കിവികളേക്കാൾ വലുതാണ്. ഇവയ്ക്ക് 45cm നീളവും 3.3kg ഭാരവും ഉണ്ടാകും. ഇതിൻറെ ആയുസ്സ് 50 വയസ്സ് വരെയാണ്. കിവികൾ 5 species കളുണ്ട്.

ഇവയ്ക്ക് പറക്കാൻ കഴിയാത്തത്കൊണ്ട് മരങ്ങളുടെ ചില്ലകളിൽ കൂടു കൂട്ടാൻ കഴിയുകയില്ല അതിനാൽ ഇവ മണ്ണിൽ കുഴികുഴിച്ചാണ് താമസിക്കുന്നത്. കിവികൾ പകൽ സമയങ്ങളിൽ അങ്ങനെ പുറത്തിറങ്ങാറില്ല രാത്രി കാലങ്ങളിലാണ് ഇവ ഇര പിടിയ്ക്കാൻ പോകുന്നത്.
കിവികളുടെ ശരീരവും മുട്ടയും തമ്മിലുള്ള വലിപ്പം 

കിവികളുടെ മുട്ടയ്ക്ക് അവയുടെ ശരീര ഭാരത്തെക്കാൾ ഭാരമുണ്ടാകും. മുട്ടയുടെ ഭാരം അവയുടെ ശരീരഭാരത്തിൻറെ 20%  ത്തോളം വരുമെന്നാണ് കണക്ക്.

ഇന്ന് കിവികളുടെ എണ്ണം വളരെ കുറവാണ്. വംശനാശം നേരിടുന്ന പക്ഷികളുടെ കൂട്ടത്തിലാണ് ഇന്ന് അവ. കിവി പക്ഷിക്ക് മുൻപ് വംശനാശം സംഭവിച്ച ആനറാഞ്ചി പക്ഷികളുമായി സാമ്യം ഉണ്ടെന്നാണ് പറയപ്പെടുന്നത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ജൂബിലികൾ

എന്തുകൊണ്ടാണ് നായകൾ ഓരിയിടുന്നത്? || Why Dogs Howl?

തിരമാലകൾ പതയുന്നത് എന്തുകൊണ്ട്?