OSCAR

 അമേരിക്കൻ ഫിലിം ഇൻഡസ്ട്രിയിൽ പ്രവർത്തിക്കുന്ന അഭിനേതാക്കൾക്കും, എഴുത്തുകാർക്കും, സംവിധായകർക്കും, നിർമ്മാതാക്കൾക്കും, സാങ്കേതിക വിദഗ്ധർക്കും അവരുടെ മികവിന് അക്കാദമി ഓഫ് മോഷൻ പിക്ചർസ് ആൻഡ് സയൻസസ് (AMPAS)  നൽകുന്ന പുരസ്‌കാരമാണ് അക്കാദമി അവാർഡ് ഓഫ് മെറിറ്റ് അഥവാ ഓസ്കാർ. എല്ലാ വർഷവും ഈ അവാർഡ് നൽകാറുണ്ട്.


ആദ്യത്തെ ഓസ്കാർ അവാർഡ്ദാനച്ചടങ്ങു നടന്നത് 1929 ൽ ഹോളിവുഡിലെ റൂസ്‌വെൽറ്റ് ഹോട്ടലിൽവെച്ചായിരുന്നു. ഏറ്റവും നല്ല നടനുള്ള ആദ്യത്തെ ഓസ്കാർ അവർഡ് ലഭിച്ചത് എമിൽ ജെന്നിങ്‌സിനാണ്. 
എമിൽ ജെന്നിങ്‌സ് 

ഓസ്കാർ അവാർഡായി നൽകുന്ന ശിൽപം അഞ്ച് അഴികളുള്ള ഒരു ഫിലിം റീലിൻറെ മുകളിൽ വാളും പിടിച്ചു നിൽക്കുന്ന ഒരു പോരാളിയുടെ രൂപമാണ്. 13.5 ഇഞ്ച് നീളവും 8.5 lbs ഭാരവുമാണ് ഇതിനുള്ളത്. ഫിലിം റീലിലുള്ള 5 അഴികൾ അഭിനേതാവിനെയും, എഴുത്തുകാരനെയും, സംവിധായകനെയും, നിർമാതാവിനെയും, സാങ്കേതിക വിദഗ്ദ്ധരെയുമാണ് പ്രതിനിധാനം ചെയ്യുന്നത്.
എമിലിയോ ഫെർണാഡെസ് 

മെക്സിക്കൻ അഭിനേതാവായ എമിലിയോ ഫെർണാഡെസിന്റെ രൂപമാണ് ഓസ്കാർ ശില്പത്തിനുള്ളത്. ഐറിഷ് ആർട്ഡയറക്ടറും പ്രൊഡക്ഷൻ ഡിസൈനറുമായിരുന്ന സെഡ്രിക് ഗിബ്ബൺസ് ആണ് ഈ ശിൽപ്പം രൂപകൽപന ചെയ്തത്. അത് നിർമ്മിച്ചെടുത്തത് ജോർജ് സ്റ്റാൻലി എന്ന ശിൽപ്പിയാണ്. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ജൂബിലികൾ

അന്റാർട്ടിക്ക ഒരു മരുഭൂമിയാണോ ?

ലോകത്തിലെ ഏറ്റവും നീളം കൂടിയ പാമ്പ് ഏതാണെന്ന് അറിയാമോ?