Wi - Fi
എല്ലാവർക്കും അറിയാവുന്നതും എന്നും ഉപയോഗിക്കുന്നതുമായ ഒരു വാക്കാണ് Wi -Fi. അപ്പോൾ എന്താണ് ഈ വൈഫൈ.
വയറുകളുടെയോ കോർഡുകളുടെയോ സഹായമില്ലാതെ റേഡിയോ തരംഗങ്ങളുടെ സഹായത്തോടെ ഇന്റർനെറ്റ് സുലഭമാക്കുകയും അതോടൊപ്പം വിവരങ്ങൾ കൈമാറാൻ സഹായിക്കുകയും ചെയ്യുന്ന ഒരു വയർലെസ്സ് നെറ്റ്‌വർക്കിങ് ടെക്നോളജി ആണ് വൈഫൈ.
IEEE 802.11 സ്റ്റാൻഡേർഡിൽ വർക്ക് ചെയ്യുന്ന ഏതൊരു വയർലെസ്സ് ലോക്കൽ ഏരിയ നെറ്റ്‌വർക്ക്(WLAN) ഇനേയും പറയുന്ന പേരാണ് വൈഫൈ.
wifi അഡാപ്‌റ്റർ |
രണ്ട് ഫ്രീക്യുൻസികളിലാണ് പ്രധാനമായും വൈഫൈ പ്രവർത്തിക്കുന്നത് ഒന്ന് 2.4 GHz ഉം അടുത്തത് 5.0 GHz ഉം ആണ്. സാധാരണയായി 2.4 GHz ൽ പ്രവർത്തിക്കുന്ന വൈഫൈ റൂട്ടറുകളാണ് ആണ് സാധാരണ എല്ലായിടത്തും ഉപയോഗിക്കുന്നത്.
ഇതിൻറെ പ്രധാനപ്പെട്ട ഭാഗങ്ങൾ എന്ന് പറയുന്നത് ഒരു റൂട്ടറും അതുപോലെ തന്നെ ഒരു അഡാപ്റ്ററുമാണ്. റൂട്ടറിൻറെ ജോലി അതിൽ വരുന്ന സിഗ്നലുകളെ (മീഡിയ ഫയൽ , മോഡത്തിൽ നിന്ന് കിട്ടുന്ന സിഗ്നൽ) റേഡിയോ തരംഗങ്ങൾ ആക്കി മാറ്റുക എന്നുള്ളതാണ്, അഡാപ്റ്ററിന്റെ ജോലി ആ തരംഗങ്ങളെ ഡിജിറ്റൽ സിഗ്നൽ ആക്കി മാറ്റുകായും അത് കമ്പ്യൂട്ടറിലോ ഫോണിലോ മറ്റും എത്തിക്കുക എന്നുള്ളതുമാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ