BHARAT RATNA

ഇന്ത്യയിലെ ഏറ്റവും ഉയർന്ന സിവിലിയൻ അവാർഡാണ് ഭാരതരത്‍ന അവാർഡ്. ഈ അവാർഡ് നിലവിൽ വന്നത് 1954 ൽ ആണ്. ഉയർന്ന പ്രവർത്തന ക്ഷേമതയോടുകൂടിയ അസാമാന്യമായ സേവനത്തിനു ജാതിയോ മതമോ ജോലിയോ സ്ഥാനമോ പരിഗണിക്കാതെ ഏതൊരാൾക്കും കൊടുക്കുന്ന ബഹുമതിയാണ് ഭാരതരത്‍ന അവാർഡ്.
ആദ്യമൊക്കെ കലായിലോ സഹിത്യത്തിലോ ശാസ്‌ത്രത്തിലോ പൊതുസേവനത്തിലോ അസാമാന്യ സേവനം അനുഷ്ടിച്ചവർക്ക് മാത്രമായിരുന്നു ഈ അവാർഡ് പിന്നീട് അത് ഡിസംബർ 2011 ൽ ഏത് മേഖലയിൽ പ്രവർത്തിച്ചവർക്കും കൊടുക്കാമെന്നുള്ള വ്യവസ്ഥ നിലവിൽ വന്നു. 1954 മുതൽ 2017 വരെ 45 വ്യക്തികൾക്കാണ് ഈ അവാർഡ് ലഭിച്ചിട്ടുള്ളത്.

ആദ്യത്തെ ഭാരതര്തന അവാർഡ് വൃത്താകൃതിയിൽ ആയിരുന്നു. പിന്നീട് അത് മാറി അരയാൽ ഇലയുടെ രൂപം ആക്കി.  59mm നീളവും 48mm വീതിയും 3.2mm കനവുമുള്ള പ്ലാറ്റിനം മെറ്റലിലാണ് ഇത് നിർമിച്ചിരിക്കുന്നത്. ഇതിന്റെ മുഖഭാഗത്തു സൂര്യൻ പ്രകാശിക്കുന്ന രൂപം കൊത്തിവച്ചിട്ടുണ്ട് അതിന്റെ താഴെയായി ദേവനാഗിരി ലിപിയിൽ ഭാരതരത്ന എന്ന് എഴുതിയിട്ടുണ്ട് മറുവശത്തു സത്യമേവ ജയതേ എന്നും എഴുതിയിട്ടുണ്ട്. ഭാരതരത്‍ന മെഡലുകൾ കൊൽക്കത്തയിലെ ആലിപ്പൂർ മിന്റിലാണ് നിർമ്മിക്കപ്പെടുന്നത്.

സി. രാജഗോപാലാചാരിക്കാണ് ആദ്യമായി ഭാരതര്തന അവാർഡ് ലഭിച്ചത്. ഇത് 1954 ൽ ആണ്. കായിക മേഖലയിൽ നിന്ന് തിരഞ്ഞെടുക്കട്ട ഏറ്റവും പ്രായം കുറഞ്ഞ ഭാരതര്തന അവാർഡ് ജേതാവാണ് സച്ചിൻ ടെണ്ടുൽക്കർ. 

ഇന്ത്യക്കാരല്ലാത്ത ആദ്യത്തെ ഭാരതരത്‍ന അവാർഡ് ജേതാക്കളാണ് ഖാൻ അബ്ദുൽ ഗാഫർ ഖാൻ (1987) നും നെൽസൺ മണ്ടേലയും (1990).

ഭാരതരത്ന അവാർഡ് ലഭിച്ച ആദ്യത്തെ ഇന്ത്യൻ പൗരത്വം നേടിയ വിദേശ വനിതയാണ് മദർ തെരേസ.

ഭാരതര്തന ജേതാക്കൾ.

1954 =  ശ്രീ ചക്രവർത്തി രാജഗോപാലാചാരി (1878-1972)
              Dr. സർവേപ്പള്ളി രാധാകൃഷ്ണൻ (1888-1975)
              Dr. ചന്ദ്രശേഖര വെങ്കട്ട രാമൻ (1888-1970)

1955 = Dr. ഭഗവൻ ദാസ് (1869-1958)
            Dr. മോക്ഷകുണ്ഡം വിശ്വേശ്വരയ്യ (1861-1962)
            Pt. ജവഹർലാൽ നെഹ്രു (1889-1964)

1957 = Pt. ഗോവിന്ദ് ബല്ലഭ് പാണ്ട് (1887-1961)
         
1958 = Dr. ധോണ്ടോ കേശവ് കാർവെ (1858-1962)

1961 = Dr. ബിദാൻ ചന്ദ്ര റോയി (1882-1962)
            ശ്രീ പുരുഷോത്തം ദാസ് തണ്ടോൺ (1882-1962)

1962 = Dr. രാജേന്ദ്ര പ്രസാദ് (1884-1963)

1963 = Dr. സകീർ ഹുസ്സൈൻ (1897-1969)
            Dr. പാണ്ഡുരംഗ് വാമൻ കാനെ (1880-1972)

1966 = ശ്രീ ലാൽ ബഹദൂർ ശാസ്ത്രി (1904-1966)

1971 = ശ്രീമതി ഇന്ദിര ഗാന്ധി (1917-1984)

1975 = ശ്രീ വരാഹഗിരി വെങ്കട്ട ഗിരി (1894-1980)    

1976 = ശ്രീ കുമാരസ്വാമി കാമരാജ് (1903-1975)

1980 = മദർ മേരി തെരേസ ബൊജാക്സ്ഹിയു ( മദർ തെരേസ ) (1910-1997)

1983 = ശ്രീ ആചാര്യ വിനോഭ ഭാവെ (1895 -1982)

1987 = ഖാൻ അബ്ദുൽ ഗാഫർ ഖാൻ (1890-1988)

1988 = ശ്രീ മരുദൂർ ഗോപാലൻ രാമചന്ദ്രൻ (1917-1987)

1990 = Dr. ഭീം റാവൊ രറാംജി അംബേദ്ക്കർ (1891-1956)
            Dr . നെൽസൺ റോളിഹ്ലാഹ്ല മണ്ടേല (1918-2013)

1991 = ശ്രീ രാജീവ് ഗാന്ധി (1944-1991)
            സർദാർ വല്ലഭായി പട്ടേൽ (1875-1950)
            ശ്രീ മൊറാർജി റാഞ്ചഹോഡ്‌ജി ദേശായി (1896-1995)

1992 = മൗലാന അബുൾ കലാം ആസാദ് (1888-1958)
            ശ്രീ ജെഹാൻഗീർ രത്തൻജി ദാദാഭായ് ടാറ്റാ (1904-1993)
            ശ്രീ സത്യജിത് റേ (1922-1992)

1997 = ശ്രീ ഗുൽസാരിലാൽ നന്ദ (1898-1998)
            ശ്രീമതി അരുണ ആസഫ് അലി (1909-1996)
            Dr. A.P.J. അബ്ദുൾ കലാം (1931-2015)

1998 = ശ്രീമതി മദുരൈ ഷണ്മുഖവടിവ് സുബലക്ഷ്മി (1916-2005)
            ശ്രീ ചിദംബരം സുബ്രമണ്യം (1910-2000)

1999 = ശ്രീ ജയപ്രകാശ് നാരായൺ (1902-1979)
            പ്രൊഫസ്സർ അമർത്യ സെൻ 
            ലോക്പ്രിയ ഗോപിനാഥ് ബോർഡോലോയ് (1890-1950)
            പണ്ഡിറ്റ് രവി ശങ്കർ (1920-2012)

2001 = സുശ്രീ ലത ദിനനാഥ് മങ്കേഷ്‌കർ 
            ഉസ്താദ് ബിസ്മില്ല ഖാൻ (1916-2006)
           
2009 = പണ്ഡിറ്റ് ഭീംസെൻ ഗുരുരാജ് ജോഷി (1922-2011)

2014 = പ്രൊഫസ്സർ C.N.R. റാവൊ 
            ശ്രീ സച്ചിൻ രമേഷ് ടെണ്ടുൽക്കർ 

2015 = പണ്ഡിറ്റ് മതൻ മോഹൻ മൗലവിയ (1861-1946)
            ശ്രീ അടൽ ബിഹാരി വാജ്പയീ 


 മരണാനന്തര ശേഷം ബഹുമതി ലഭിച്ചവരുടെ പേരുകളാണ് ചുവന്ന അക്ഷരത്തിൽ കൊടുത്തിരിക്കുന്നത്.
 


            







അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ജൂബിലികൾ

ലോകത്തിലെ ഏറ്റവും നീളം കൂടിയ പാമ്പ് ഏതാണെന്ന് അറിയാമോ?

എന്തുകൊണ്ടാണ് നായകൾ ഓരിയിടുന്നത്? || Why Dogs Howl?