MOUNT EVEREST
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് മൗണ്ട് എവറസ്റ്റ്. 8848m ആണ് സമുദ്ര നിരപ്പിൽ നിന്നുള്ള ഇതിൻറെ ഉയരം. നേപ്പാളിൽ ഇതിനെ സാഗർമാതാ എന്നും ചൈനയിൽ ചോമോലുങ്മ എന്നാണ് മൗണ്ട് എവറെസ്റ്റിനെ വിളിക്കുന്നത്.
ചൈന-നേപ്പാൾ അന്താരാഷ്ട്ര അതിർത്തി കടന്നുപോകുന്നത് മൗണ്ട് എവറെസ്റ്റിന്റെ ഉച്ചകോടിയിലൂടെയാണ്. ഇതിൻറെ ആദ്യ പേര് PEAK XV എന്നായിരുന്നു. റോയൽ ജിയോഗ്രഫിക് സോസയിറ്റിയാണ് 1865 ൽ ഈ കൊടുമുടിക്ക് മൗണ്ട് എവറസ്റ്റ് എന്ന പേര് നൽകിയത്. അന്നത്തെ ഇന്ത്യയുടെ ബ്രിട്ടീഷ് സർവേയർ ആയിരുന്ന ആൻഡ്രൂ വോ ആണ് ഈ പേര് നിർദേശിച്ചത്, തൻറെ മുൻഗാമിയായിരുന്ന സർ ജോർജ് എവറസ്റ്റിന്റെ സ്മരണക്കായാണ് അദ്ദേഹം ആ പേര് നിർദേശിച്ചത്.
മഞ്ഞു മൂടിക്കിടക്കുമ്പോൾ ഇതിന്റെ ഉയരം 8848m ആണ് ഈ ഉയരം നേപ്പാൾ ആണ് പുറത്തുവിട്ടത്. അല്ല എന്നുണ്ടെങ്കിൽ ഇതിൻറെ ഉയരം 8844m ആണ് ഇത് ചൈന ആണ് പുറത്തുവിട്ടത്.
1953 മെയ് 29 ന് സർ എഡ്മണ്ട് ഹില്ലാരിയും ടെൻസിങ് നോർഗെയും ചേർന്ന് ആദ്യമായി മൗണ്ട് എവറസ്റ്റ് കീഴടക്കി. അതിന് ശേഷം ഒരുപാടുപേർ ഈ കൊടുമുടി കീഴടക്കിയിട്ടുണ്ട് അതുപോലെ തന്നെ മരണപ്പെട്ടിട്ടുമുണ്ട്.
ബചേന്ദ്രി പാൽ |
മൗണ്ട് എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി അമേരിക്കകാരനായ ജോർദാൻ റൊമേറോ ആണ്. ജോർദാൻ 13ആം വയസ്സിലാണ് ഈ കൊടുമുടി കീഴടക്കിയത്. അതുപോലെ തന്നെ ഏറ്റവും പ്രായം കൂടിയ വ്യക്തി ജപ്പാൻകാരനായ യുയിച്ചിറോ മിയൂറ ആണ് 80 ആം വയസ്സിലാണ് അദ്ദേഹം എവറസ്റ്റ് കീഴടക്കിയത്.
എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത ബചേന്ദ്രി പാലാണ് 23 മെയ് 1984 ന് ആയിരുന്നു അവർ ഈ നേട്ടം കൈവരിച്ചത്. അതുപോലെ തന്നെ എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യക്കാരൻ അവതാർ സിങ് ചീമയാണ് ( 20 may 1965 ലാണ് കീഴടക്കിയത്. ).
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ