Dr. A.P.J ABDUL KALAM
ഇന്ത്യയുടെ 11 - ാ മത് രാഷ്ട്രപതി ആയിരുന്ന Dr. A.P.J. അബ്ദുൽ കലാമിൻറെ പൂർണ്ണ നാമം അവുൽ പക്കീർ ജൈനുലാബ്ദീൻ അബ്ദുൽ കലാം എന്നാണ്. 1931 ഒക്ടോബർ 15 - നാണ് അദ്ദേഹം ജനിച്ചത്. ബോട്ട് ഉടമയും ഇമാമും ആയിരുന്ന ജൈനുലാബ്ദീൻറെയും അഷിയാമ്മയുടെയും 5 മക്കളിൽ ഏറ്റവും ഇളയ പുത്രനായിരുന്നു അദ്ദേഹം.
രാമേശ്വരം എലമെന്ററി സ്കൂളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം. 1954 ൽ തിരുച്ചിറപ്പള്ളിയിലെ St. ജോസഫ് കോളേജിൽ നിന്നും ഫിസിക്സ്ൽ ബിരുദം കരസ്ഥമാക്കി. അതിനുശേഷം 1960 ൽ മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും എയറോസ്പേസ് എഞ്ചിനീയറിംഗ് ബിരുദവും കരസ്ഥമാക്കി.
അതിന് ശേഷം അദ്ദേഹം DRDO ലും ISRO ലും സേവനമനുഷ്ഠിച്ചു. ബാലിസ്റ്റിക് മിസൈലുകളും ലോഞ്ച് വെഹിക്കിളുകളും വികസിപ്പിച്ചെടുക്കുന്നതിൽ അദ്ദേഹത്തിൻറെ പങ്ക് വളരെ വലുതായിരുന്നു, ആ കാരണത്താൽ അദ്ദേഹത്തെ MISSILE MAN OF INDIA എന്നാണ് അറിയപ്പെട്ടിരുന്നത്. 1998 ലെ പൊക്രാൻ II അണു പരീക്ഷണത്തിലും അദ്ദേഹത്തിൻറെ പങ്ക് വളരെ വലുതായിരുന്നു.
2002 ൽ ആണ് അദ്ദേഹത്തെ ഇന്ത്യയുടെ 11 ആമത് രാഷ്ട്രപതിയായി തിരഞ്ഞെടുത്തത്. PEOPLE'S PRESIDENT എന്നായിരുന്നു അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്.
1981 ൽ പദ്മ ഭൂഷണും 1990 ൽ പദ്മ വിഭൂഷണും 1997 ൽ ഭാരത് ര്തനയും നൽകി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു.
അദ്ദേഹം 12 പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. അഗ്നിച്ചിറകുകൾ ( WINGS OF FIRE ) അദ്ദേഹത്തിൻറെ ആത്മകഥയാണ്.
2015 ജൂലൈ 27 ന് അദ്ദേഹം നിര്യാതനായി. ഷില്ലോങ്ങിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ നടത്തിയ പ്രസംഗത്തിനിടയിൽ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹം അന്തരിച്ചത്.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ