CHEETAH

കരയിലെ ഏറ്റവും വേഗത കൂടിയ മൃഗമാണ് ചീറ്റ പുലി . ശരീരം നിറയെ പുള്ളികളുള്ള ഇവയുടെ ശാസ്ത്രീയ നാമം അസിനോണിക്സ് ജുബാറ്റസ് എന്നാണ്. മാംസഭുക്കുകളിലെ ഫെലിടെ കുടുംബത്തിൽ പെട്ടവയാണ് ഇവ. ഈ കുടുംബത്തിൽ പെട്ട മറ്റു മൃഗങ്ങൾക്ക് അവയുടെ നഖങ്ങൾ അകത്തേക്കും പുറത്തേക്കും നീക്കാൻ കഴിയും പക്ഷെ ചീറ്റപ്പുലിക്ക് അതിനു കഴിയില്ല.  പ്രായപൂർത്തിയായ ഒരു ചീറ്റപ്പുലിക്ക് 1.1 മുതൽ 1.5m വരെ നീളവും
21-72 kg തൂക്കവും ഉണ്ടാവും. ഇതിന്റെ വാലിനു 60-80 cm നീളമുണ്ടാകും. ഇതിൻറെ ആയുസ്സ് 12 മുതൽ 14 വർഷം വരെയാണ്. ആൺപുലിക്ക് പെൺപുലിയെക്കാൾ വലിപ്പം കൂടുതലാണ് പക്ഷെ ഇത് ഒറ്റനോട്ടത്തിൽ അറിയാനാവുകയില്ല.

മറ്റു വലിയ പുലികളെപോലെ ചീറ്റപ്പുലിക്ക് ഗർജിക്കാൻ കഴിയില്ല. വളരെ വേഗത്തിൽ ഓടാൻ കഴിയുന്ന ശരീരഘടനയാണ് ഇതിനുള്ളത് 110 മുതൽ 120 km വേഗത്തിൽ  ചീറ്റപ്പുലിക്ക് ഓടാനാവും പക്ഷെ ഈ വേഗത ഒരു മിനിറ്റോളം മാത്രമേ നീണ്ടുനിൽക്കുകയുള്ളു അതുകഴിഞ്ഞാൽ ഇവ ക്ഷീണിതരാകും. ഇതിൻറെ കണ്ണിൻറെ അടുത്ത് നിന്ന് താഴേക്ക് പോകുന്ന കറുത്ത വര അതിനെ സൂര്യപ്രകാശത്തിൻറെ തടസ്സമില്ലാതെ ദൂരെയുള്ള കാഴ്ച്ചകൾ കാണാൻ സഹായിക്കുന്നു. വെറും 3 സെക്കൻഡ് കൊണ്ട് ഇതിനു 0 - 100 km വേഗത കൈവരിക്കാൻ കഴിയും. 1900 കാലഘട്ടത്തിൽ ഏതാണ്ട് ഒരു ലക്ഷത്തോളം ഉണ്ടായിരുന്ന ഈ മൃഗം ഇന്ന് വംശനാശത്തിൻറെ വക്കിലാണ്. ഇന്ന് ഇതിനെ കിഴക്കൻ ആഫ്രക്കയിലും, മധ്യ ആഫ്രിക്കയിലും, തെക്കുപടിഞ്ഞാറെ ആഫ്രിക്കയിലും പിന്നെ ഇറാനിൻറെ ചില പ്രദേശങ്ങളിലും മാത്രമാണ് കാണാനാവുക.




ചെറിയ മാനുകളും കാട്ടുപോത്തിൻറെ കുഞ്ഞുങ്ങളുമൊക്കെ ആണ് ഇവയുടെ ആഹാരം. മറ്റു വലിയ മാംസഭുക്കുകളെ ഭയന്ന് ജീവിക്കുന്നവയാണ് ഇവ അതുകൊണ്ടുതന്നെ  അവയുടെയൊന്നും കണ്ണിൽ പെടാതെ വളരെ പെട്ടെന്ന് തന്നെ ഇവ ഇരയെ ഭക്ഷിക്കും. ഇവ രാത്രി കാലങ്ങളിൽ ഇര പിടിക്കാറില്ല. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ജൂബിലികൾ

എന്തുകൊണ്ടാണ് നായകൾ ഓരിയിടുന്നത്? || Why Dogs Howl?

തിരമാലകൾ പതയുന്നത് എന്തുകൊണ്ട്?