VENUS

സൗരയൂഥത്തിൽ സൂര്യനിൽനിന്ന് രണ്ടാമത് നിൽക്കുന്ന ഗ്രഹമാണ് ശുക്രൻ. ഭൂമിയോട് ഏറ്റവും അടുത്ത് നിൽക്കുന്ന ഗ്രഹമാണ് ശുക്രൻ. ഭൂമിയുടേതിന് സമാനമായ വലിപ്പമുള്ളതിനാൽ ഭൂമിയുടെ ഇരട്ട എന്നാണ് ഇതിനെ അറിയപ്പെടുന്നത്.  ഭൂമിയിലേതുപോലെയുള്ള ദിനരാത്രങ്ങളും ഋതുക്കളുമുള്ള ഗ്രഹമാണ് ശുക്രൻ. ശുക്രനെ മോർണിംഗ് സ്റ്റാർ എന്നും ഈവനിംഗ് സ്റ്റാർ എന്നും വിശേഷിപ്പിക്കാറുണ്ട്.


ഇതിൻറെ വ്യാസം 12,092 Km- ആണ്. ഇത് കിഴക്കുനിന്ന് പടിഞ്ഞാറോട്ടാണ് ഭ്രമണം ചെയ്യുന്നത് അങ്ങനെ ഭ്രമണം ചെയ്യുന്ന ഏക ഗ്രഹം ശുക്രനാണ്.

കാർബൺ-ഡയോക്‌സൈഡിന്റെ അളവ് വളരെ കൂടുതലായതിനാൽ ഈ ഗ്രഹത്തിൽ ചൂട് വളരെ കൂടുതലാണ്, അതുകൊണ്ട് സൗരയൂഥത്തിലെ ഏറ്റവും ചൂട് കൂടിയ ഗ്രഹമാണ് ശുക്രൻ.

പരിക്രമണത്തേക്കാൾ സ്വയം ഭ്രമണത്തിന് കൂടുതൽ സമയം ആവശ്യമുള്ളതിനാൽ ശുക്രനിൽ വർഷത്തേക്കാൾ ദിവസത്തിന് ദൈർഘ്യം കൂടുതലാണ്.ശുക്രനിലെ ഏറ്റവും പൊക്കം കൂടിയ പർവതമാണ് മൗണ്ട് മാക്‌സ്‌വെൽ. സ്കോട്ട്ലൻഡിൽ നിന്നുള്ള പ്രശസ്ത ഭൗതികശാസ്ത്രജ്ഞൻ ജയിംസ് ക്ലാർക്ക് മാക്സ്വെല്ലിന്റെ സ്മരണാർത്ഥമാണ് ഈ പേര് നൽകിയിരിക്കുന്നത്.

സൗരയൂഥത്തിൽ രണ്ട് ഗ്രഹങ്ങൾക്കാണ് ഉപഗ്രഹങ്ങൾ ഇല്ലാത്തത് ഒന്ന് ബുധനും മറ്റേതു ശുക്രനുമാണ്. അതുപോലെതന്നെ ലക്ഷ്മി പ്ലാനം എന്ന പീഠഭൂമി സ്ഥിതിചെയ്യുന്നത് ശുക്രനിലാണ്.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ജൂബിലികൾ

എന്തുകൊണ്ടാണ് നായകൾ ഓരിയിടുന്നത്? || Why Dogs Howl?

തിരമാലകൾ പതയുന്നത് എന്തുകൊണ്ട്?