KONARK SUN TEMPLE

ഇന്ത്യയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നാണ് കൊണാർക് സൂര്യക്ഷേത്രം. ഒറീസ്സയിലെ കൊണാർക് എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. 1250 AD ൽ നരസിംഹാദേവ I ആണ് ഈ ക്ഷേത്രം പണികഴിപ്പിച്ചതെന്നു പറയപ്പെടുന്നു. ഈ ക്ഷേത്രത്തിന്റെ മറ്റൊരു പേര് ബ്ലാക്ക് പഗോഡ എന്നാണ്.


പേര് സൂചിപ്പിക്കുന്നത് പോലെത്തന്നെ ഇതൊരു സൂര്യക്ഷേത്രമാണ്. ഇത് ഒരു രഥത്തിന്റെ രൂപത്തിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. ഈ ക്ഷേത്രം പൂർത്തിയാക്കാൻ 12 വർഷത്തോളം വേണ്ടിവന്നു എന്ന് പറയപ്പെടുന്നു.

ഈ ക്ഷേത്രത്തിൻറെ മതിലുകളിൽ 24 ചക്രങ്ങൾ കൊത്തിവച്ചിട്ടുണ്ട് അതുപോലെ തന്നെ രഥത്തിന്റെ മുൻവശത്തു 7 കുതിരകളും ഉണ്ട്. 24 ചക്രങ്ങളിൽ 2 ചക്രങ്ങൾ സൂര്യഘടികാരമായി പ്രവർത്തിക്കുന്നു. ഒന്ന് ഉച്ചവരെയുള്ള സമയത്തെ സൂചിപ്പിക്കാനും രണ്ടാമത്തേത് ഉച്ചക്ക് ശേഷമുള്ള സമയത്തെ സൂചിപ്പിക്കാനുമാണ് ഉപയോഗിക്കുന്നത് കിഴക്കും പടിഞ്ഞാറും കൊത്തിവെച്ചിട്ടുള്ള ചക്രങ്ങളാണ് ഇവ. ഒരുപാട് കൊത്തുപണികളുള്ള ക്ഷേത്രങ്ങളിൽ ഒന്നാണ് കൊണാർക് സൂര്യക്ഷേത്രം.

ഓരോ ചക്രത്തിലും 8 വലിയ അഴികളും അതുപോലെതന്നെ ചെറിയ അഴികളുമുണ്ട്. ഈ 8 വലിയ അഴികൾ 24 മണിക്കൂറിനെയാണ് സൂചിപ്പിക്കുന്നത് അതായതു 24 മണിക്കൂറിനെ 8 ആയി ഭാഗിച്ചിരിക്കുന്നു അപ്പോൾ ഓരോ വലിയ അഴിയും തമ്മിലുള്ള ദൂരം 3 മണിക്കൂറാണ്. അതുപോലെ തന്നെ ഒരു വലിയ അഴിയും ചെറിയ അഴിയും തമ്മിലുള്ള ദൂരം 90 മിനിട്ടാണ്. ഇത് വെച്ചാണ് സമയം കണക്കാക്കുന്നത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ജൂബിലികൾ

ലോകത്തിലെ ഏറ്റവും നീളം കൂടിയ പാമ്പ് ഏതാണെന്ന് അറിയാമോ?

എന്തുകൊണ്ടാണ് നായകൾ ഓരിയിടുന്നത്? || Why Dogs Howl?