PSLV (Polar Satellite Launch Vehicle)

ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണ വാഹനങ്ങളിൽ ഒന്നാണ് PSLV ( Polar Satellite Launch Vehicle ). 1993 സെപ്റ്റംബർ 20- നായിരുന്നു ഇതിൻറെ ആദ്യവിക്ഷേപണം പക്ഷെ ഇതൊരു പരാജയമായിരുന്നു. അതിനു ശേഷം 1997 സെപ്റ്റംബർ 29 - ന് IRS - 1D - യുമായി പുറപ്പെട്ട വാഹനം പൂർണ്ണമായി വിജയിച്ച ഒരു ധൗത്യമായിരുന്നില്ല. ഈ രണ്ട് പരാജയങ്ങൾക്ക് ശേഷമുള്ള വിക്ഷേപണങ്ങളെല്ലാം വിജയകരമായിരുന്നു.


ഇതിൻറെ യാത്രക്ക് 4 ഘട്ടങ്ങളാണുള്ളത്. ഇതിന്റെ ഉയരം 44m- ആണ് അതുപോലെ തന്നെ ഇതിൻറെ ഡയമീറ്റർ 2.8 m - ആണ്.

ഉപഗ്രഹങ്ങളെ സൺ സിങ്ക്രോണസ് ഓർബിറ്റിൽ (SSO) എത്തിക്കുക എന്നുള്ളതാണ് PSLV യുടെ ജോലി. GEOSYNCHRONOUS ഓർബിറ്റിലും അതുപോലെ GEOSTATIONARY ഓർബിറ്റിലും ഉപഗ്രഹങ്ങളെ എത്തിക്കാൻ ഇത് ഉപയോഗിക്കാറുണ്ട്.

2017 ഫെബ്രുവരി 15 വരെ 39 വിക്ഷേപങ്ങൾക്ക് PSLV ഉപയോഗിച്ചിട്ടുണ്ട്.  ഇതിൻറെ വിജയകരമായ ആദ്യവിക്ഷേപണം 1994 ഒക്ടോബർ 15- നായിരുന്നു അതിലുണ്ടായിരുന്ന പേലോഡ് IRS - P2 ആയിരുന്നു.

ലോകത്തിലെതന്നെ ഏറ്റവും വിശ്വസ്ഥമായ ഉപഗ്രഹവാഹനങ്ങളിൽ ഒന്നായി മാറിക്കഴിഞ്ഞിരിക്കുകയാണ് PSLV. ചന്ദ്രയാൻ, മംഗൾയാൻ, IRNS തുടങ്ങിയ ചരിത്രദൗത്യങ്ങൾക്ക് ഉപയോഗിച്ചത് PSLV ആണ്. കുറഞ്ഞ ചിലവിൽ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കുന്ന വാഹനമാണ് PSLV. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ജൂബിലികൾ

ലോകത്തിലെ ഏറ്റവും നീളം കൂടിയ പാമ്പ് ഏതാണെന്ന് അറിയാമോ?

അന്റാർട്ടിക്ക ഒരു മരുഭൂമിയാണോ ?