INDIAN NATIONAL FLAG

ഇന്ത്യൻ ദേശീയ പതാകയെ ത്രിവർണ്ണ പതാകയെന്നാണ് അറിയപ്പെടുന്നത്.
പിങ്കളി വെങ്കയ്യ ആണ് ഇന്ത്യൻ ദേശീയ പതാക രൂപപെടുത്തിയിരിക്കുന്നത്. ഇതിൽ മൂന്ന് നിറങ്ങളാണുള്ളത് ഏറ്റവും മുകളിലായി കാവി (saffron) നിറവും നടുക്ക് വെള്ള (white) നിറവും ഏറ്റവും താഴെയായി
പച്ചയുമാണുള്ളത് (green). പതാകയുടെ ഏറ്റവും നടുവിലായി അശോക ചക്രമുണ്ട് അതിൽ 24 അഴികളുമുണ്ട് അശോക ചക്രത്തിനു നേവി ബ്ലൂ നിറമാണ്. അശോക ചക്രം ധർമ്മചക്രത്തെയാണ് വർണിക്കുന്നതു. അശോക ചക്രത്തിലുള്ള 24 അഴികൾ താഴെ പറയുന്നവയെയാണ്  സൂചിപ്പിക്കുന്നത്.


1. സ്നേഹം 
2. ധൈര്യം 
3.സഹനശക്തി 
4. ശാന്തത 
5. മഹാമനസ്കത 
6. സന്മനസ്സ് 
7. വിശ്വാസം 
8. കാരുണ്യം 
9. നിസ്വാർത്ഥത 
10. ആത്മനിയന്ത്രണം 
11. ആത്മത്യാഗം 
12. സത്യമായ 
13. ധർമ്മബോധം 
14. നീതിയുക്തത 
15. കരുണ 
16. ശോഭ 
17. മനുഷ്യത്വം 
18. തന്മയി ഭാവശക്തി 
19. സഹതാപം 
20.ആത്മീയമായ അറിവ് 
21.സദാചാരപരമായ മൂല്യം 
22. ആത്മീയജ്ഞാനം 
23.ഭയഭക്തിബഹുമാനം 
24.വിശ്വാസ്യത 

 കാവി  നിറം രാഷ്ട്രത്തിൻറെ ധൈര്യത്തേയും നിസ്സ്വാർത്ഥതയെയും സൂചിപ്പിക്കുന്നു. വെള്ള നിറം രാഷ്ട്രത്തിൻറെ സത്യസന്ധതയെയും പരിശുദ്ധിയേയും സമാധാനത്തെയും സൂചിപ്പിക്കുന്നു. പച്ച നിറം രാഷ്ട്രത്തിൻറെ വിശ്വാസത്തെയും ഫലഭൂയിഷ്ഠതയെയും ഐശ്വര്യത്തിനേയും സൂചിപ്പിക്കുന്നു. ഇന്ത്യൻ ദേശീയ പതാകയുടെ ഇപ്പോഴുള്ള രൂപം  നിലവിൽ വന്നത് 1947 ൽ ആണ്.

പതാകയുടെ വീതിയുടെ 1.5 ഇരട്ടി ആയിരിക്കണം അതിന്റെ നീളം അതാണ് അതിന്റെ കണക്ക് ( width to length ratio = 2 : 3 ).



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ജൂബിലികൾ

എന്തുകൊണ്ടാണ് നായകൾ ഓരിയിടുന്നത്? || Why Dogs Howl?

തിരമാലകൾ പതയുന്നത് എന്തുകൊണ്ട്?