പോസ്റ്റുകള്‍

2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വാച്ചുകളിൽ എഴുതിയിരിക്കുന്ന QUARTZ എന്നത് എന്താണ് ?

ഇമേജ്
വീടുകളിൽ ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ക്ലോക്കുകളിലും അതുപോലെ തന്നെ ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന റിസ്റ്റ് വാച്ചുകളിലുമൊക്കെ QUARTZ എന്ന് എഴുതിയിരിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകും. ഇതെന്താണെന്നുള്ളതിനെ പറ്റി ചിലർക്കെങ്കിലും സംശയമുണ്ടാകും. ഈ ചോദ്യത്തിന് പലർക്കും പല ഉത്തരങ്ങളാണ് ഉള്ളത്, ചിലരുടെ ഉത്തരം എന്തെന്നാൽ QUARTZ എന്ന് പറയുന്നത് ഒരു വാച്ചിൻറെ ബ്രാൻഡ് നെയിം ആണെന്നും,  മറ്റു ചില ഉത്തരങ്ങൾ എന്തെന്നാൽ QUARTZ എന്ന് പറയുന്ന വസ്തു ഉപയോഗിച്ചാണ് വാച്ചിനുള്ളിലുള്ള ഗിയറുകൾ നിർമിച്ചിരിക്കുന്നതും എന്നൊക്കെയാണ്. സത്യത്തിൽ ഇതിൻറെ ഉത്തരം ഇതൊന്നുമല്ല. ബാറ്ററി ഉപയോഗിച്ച് പ്രവൃത്തിക്കുന്ന ഏതൊരു റിസ്റ്റ് വാച്ചിലും, ക്ലോക്കിലും QUARTZ എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് എന്നതാണെന്നുവെച്ചാൽ, ആ വാച്ച് / ക്ലോക്കിനുള്ളിൽ  QUARTZ എന്നൊരു ക്രിസ്റ്റൽ ഉണ്ടെന്നും അതുപോലെ തന്നെ ആ വാച്ച് / ക്ലോക്ക് QUARTZ MECHANISM അനുസരിച്ചാണ് പ്രവർത്തിക്കുന്നത് എന്നുമാണ് ആ കാണിച്ചിരിക്കുന്നത്. കുറച്ചുകൂടി എളുപ്പത്തിൽ പറഞ്ഞാൽ  ഈ QUARTZ കൊണ്ടുദ്ദേശിക്കുന്നത് അതൊരു QUARTZ വാച്ച് അല്ലെ...

ഇത് എന്താ നമ്മളുടെ കൂടെ വരുന്നത് ?????

ഇമേജ്
നമ്മളെല്ലാവരും ബസ്സിലും കാറിലും ബൈക്കിലുമൊക്കെ യാത്ര ചെയ്യുന്നവരാണ് അല്ലെ, രാത്രി കാലങ്ങളിൽ നിങ്ങൾ യാത്ര ചെയ്യുമ്പോൾ ആകാശത്ത് നിൽക്കുന്ന നക്ഷത്രങ്ങളും അതുപോലെ തന്നെ നമ്മടെ അമ്പിളിയമ്മാവനും നമ്മുടെ കൂടെ വരുന്നത് കാണാൻ സാധിക്കും. ഇത് എന്തുകൊണ്ടാണെന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ. അത് എന്തുകൊണ്ടാണ് എന്നുള്ളതാണ് ഞാൻ ഇന്ന് ഇവിടെ പറയുവാൻ പോകുന്നത്. ഈ കാര്യം അറിയാവുന്നവരും ഉണ്ടാവും അറിയാത്തവരും കാണും. എന്തായാലും എനിക്കറിയാവുന്ന കാര്യം ഞാൻ പറയാം. ഇത് വളരെ വലിയ സംഭവമൊന്നുമല്ല കേട്ടോ, ഒന്ന് ആലോചിച്ചാൽ നമുക്ക് തന്നെ കണ്ടുപിടിക്കാവുന്നേയുള്ളു. നിങ്ങൾ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിച്ചിട്ടുണ്ടാവും റോഡ് സൈഡിൽ നിൽക്കുന്ന മരങ്ങളും വീടുകളുമൊക്കെ നമ്മൾ മുന്നോട്ടു പോകുന്നതിനനുസരിച്ചു പെട്ടെന്ന് പുറകോട്ട് നീങ്ങുന്നത്. ഇതിന് കാരണം നമ്മളും ആ വസ്തുവും തമ്മിലുള്ള ദൂരത്തേക്കാൾ ദൂരം നമ്മൾ മുന്നോട്ട് നീങ്ങിയതുകൊണ്ടാണ് ആ വസ്തു പുറകോട്ട് നീങ്ങിയത്. ഇതേ കാര്യം നമ്മുടെ ചന്ദ്രനെ വെച്ചുകൊണ്ട് ഒന്ന് നോക്കെ. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരം എന്ന് പറയുന്നത് 384400 Km ആണ്. അപ്പോൾ നമ്മൾ നേർരേഖയിൽ  384400 Km മുന്നോട...

ജൂബിലികൾ

ഇമേജ്
ചില പ്രത്യേക വാർഷികങ്ങളെ പറയുന്ന പേരാണ് ജൂബിലി എന്നത്. അപ്പോൾ അത് ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം. ഒന്നാം വാർഷികം = പേപ്പർ ജൂബിലി രണ്ടാം വാർഷികം = കോട്ടൺ ജൂബിലി മൂന്നാം വാർഷികം = ലെതർ ജൂബിലി നാലാം വാർഷികം = ബുക്സ് ജൂബിലി അഞ്ചാം വാർഷികം = അയേൺ ജൂബിലി ആറാം വാർഷികം = വുഡൻ ജൂബിലി ഏഴാം വാർഷികം = വൂൾ  ജൂബിലി എട്ടാം വാർഷികം = ബ്രോൺസ് ജൂബിലി ഒൻപതാം വാർഷികം = കോപ്പർ ജൂബിലി പത്താം വാർഷികം = ടിൻ / അലൂമിനിയം ജൂബിലി പതിനൊന്നാം വാർഷികം = സ്റ്റീൽ ജൂബിലി  പന്ത്രണ്ടാം വാർഷികം = സിൽക്ക് ആൻഡ് ഫൈൻ ലിനൻ ജൂബിലി  പതിമൂന്നാം വാർഷികം = ലേസ് ജൂബിലി  പതിനാലാം വാർഷികം = ഐവറി ജൂബിലി  പതിനഞ്ചാം വാർഷികം = ക്രിസ്റ്റൽ ജൂബിലി  ഇരുപതാം വാർഷികം = ചൈന / പോർസിലൈൻ ജൂബിലി  ഇരുപത്തിയഞ്ചാം വാർഷികം = സിൽവർ ജൂബിലി  മുപ്പതാം വാർഷികം = പേൾ ജൂബിലി  മുപ്പത്തിയഞ്ചാം വാർഷികം = കോറൽ ജൂബിലി  നാൽപ്പതാം വാർഷികം = റൂബി ജൂബിലി  നാൽപ്പത്തിയഞ്ചാം വാർഷികം = സഫയർ ജൂബിലി  അൻപതാം വാർഷികം = ഗോൾഡൻ ജൂബിലി  അൻപത്തിയഞ്ചാം വാർഷികം = എമറ...

തിരമാലകൾ പതയുന്നത് എന്തുകൊണ്ട്?

ഇമേജ്
കടലിൽ തിരമാലകൾ ഉണ്ടാകുന്നത് കാറ്റടിക്കുന്നത് കൊണ്ടാണ്. തിരയടിച്ചു കരയിലേക്ക് വരുമ്പോൾ കടൽവെള്ളം പതയുന്നത് നമുക്ക് കാണാം അല്ലെ. അപ്പോൾ അത് എന്തുകൊണ്ടാണ് ? ഒറ്റയടിക്ക് ഇങ്ങനെ ചോദിച്ചാൽ നമ്മൾ പറയും തിരമാലകൾ വളരെ ശക്തിയായി കരിയിലേക്കു അടിക്കുന്നതുകൊണ്ടാണെന്ന് അല്ലെ. പക്ഷേ ഇതിൻറെ കാരണം എന്തെന്നാൽ , കടൽവെള്ളത്തിന്റെ ഉപരിഭാഗമാണ് കാറ്റടിച്ച് തിരമാലകളായി കരയിലേക്ക് വരുന്നത്. അപ്പോൾ ഉപരിതലത്തിലെ വെള്ളത്തിൻറെ വേഗത കൂടുതലും അടിഭാഗത്തെ വെള്ളത്തിൻറെ വേഗത ഉപരിതലത്തെ അപേക്ഷിച്ച് കുറവുമായിരിക്കും, ഇങ്ങനെ വ്യത്യസ്ത വേഗതയിൽ മുന്നോട്ട് വരുന്ന ഇവക്കിടയിലേക്ക് അന്തരീക്ഷ വായു കലരുന്നു. ഇങ്ങനെ കലരുന്ന അന്തരീക്ഷ വായു കാരണമാണ് കരയിലേക്കടിക്കുന്ന കടൽവെള്ളം പതയുന്നത്.

UVULA ( ചെറുനാക്ക് )

ഇമേജ്
 നമ്മുക്കെല്ലാം വളരെ പരിചിതമായ ഒരവയവമാണ് ഉവ്‌ല അല്ലെങ്കിൽ ചെറുനാക്ക് എന്ന് പറയുന്നത്. വായ തുറക്കുമ്പോൾ ഇതിങ്ങനെ ഉള്ളിൽ തൂങ്ങിക്കിടക്കുന്നത് നമ്മുക്ക് കാണാം. അപ്പോൾ എന്തിനാണ് ഇത് അവിടെ വെച്ചിരിക്കുന്നത് അല്ലെങ്കിൽ ഇതുകൊണ്ട് നമുക്ക് എന്താണ് പ്രയോജനം, അതിനെ പറ്റിയാണ് ഇന്നിവിടെ പറയാൻ പോകുന്നത്. നമ്മുടെ വായക്കുള്ളിൽ രണ്ട് വഴികളാണുള്ളത് ഒന്ന് ആഹാരം ഇറങ്ങിപോകുന്നതിനും മറ്റേത് ശ്വാസോഛ്വാസത്തിനും ഇവയെ നമ്മൾ അന്നനാളമെന്നും ശ്വാസനാളമെന്നും പറയുന്നു. നമ്മുടെ ശ്വാസനാളം ഒരപകടം പിടിച്ച വഴിയാണ് അതിലൂടെ എന്തെങ്കിലും അകത്തുപോയാൽ നമ്മുക്ക് ശ്വാസം എടുക്കാൻ പറ്റാതാവുകയും മരണം സംഭവിക്കുകയും ചെയ്യും. അതുകൊണ്ട് ഈ ശ്വാസനാളത്തെ എപ്പിഗ്ലോട്ടിസ് എന്നോര് അവയവം കൊണ്ട് താത്കാലികമായി അടച്ചാണ് വെച്ചിരിക്കുന്നത്. താത്കാലികമായി എന്ന് പറയുവാൻ കാരണം, നമ്മൾ ശ്വാസം എടുക്കുമ്പോഴും പുറത്തുകളയുമ്പോഴും ഈ എപ്പിഗ്ലോട്ടിസ് തുറന്നാണ് ഇരിക്കുന്നത്,ശ്വാസം എടുക്കാതിരിക്കുകയാണെങ്കിൽ എപ്പിഗ്ലോട്ടിസ് ശ്വസനാളത്തെ അടക്കുന്നു. ഈ എപ്പിഗ്ലോട്ടിസ് ഇപ്പോഴും തുറന്നാണിരിക്കുന്നത് കാരണം നമ്മൾ എപ്പോഴും ശ്വാസം അകത്തെടുക്കുകയും പുറത്തു കളയ...

LIGHT YEAR ( പ്രകാശവർഷം )

ഇമേജ്
നമ്മൾ മിക്കപ്പോഴും പത്രങ്ങളിൽ വായിക്കുന്ന ഒരു വാക്കാണ് പ്രകാശവർഷം. ഭൂമിക്കു പുറത്തു ഒരു നക്ഷത്രമോ അല്ലെങ്കിൽ ഒരു ഗ്രഹമോ അല്ലെങ്കിൽ മറ്റെന്തെങ്കിലും കണ്ടെത്തിയാൽ ഭൂമിയിൽ നിന്നുള്ള അതിന്റെ ദൂരം കണക്കാക്കുന്നത് പ്രകാശവർഷത്തിലാണ്. അപ്പോൾ എന്താണ് ഈ പ്രകാശവർഷം? പ്രകാശം ഒരു വർഷംകൊണ്ട് ശൂന്യതയിലൂടെ സഞ്ചരിച്ച ദൂരത്തെയാണ് പ്രകാശവർഷം എന്ന് പറയുന്നത്.  അത് 10 16 മീറ്ററിന് തുല്യമാണ്. അതായത് ഒരു വർഷംകൊണ്ട് പ്രകശം സഞ്ചരിക്കുന്നത് 10 16 മീറ്ററാണ്. അപ്പോൾ ഒരു നക്ഷത്രം ഭൂമിയിൽ നിന്ന് 10 പ്രകാശവർഷം അകലെയെന്നാൽ ആ നക്ഷത്രത്തിൽ നിന്നുള്ള പ്രകാശം ഭൂമിയിൽ എത്തണമെങ്കിൽ 10 വർഷം വേണം.ഭൂമിയിൽ നിന്നുള്ള ആ നക്ഷത്രത്തിന്റെ ദൂരമെന്നു പറയുന്നത് 10 17 m ⋍ 100000000000000000 m ആണ്.

എന്തുകൊണ്ടാണ് ക്രിക്കറ്റ് ബാറ്റുകൾ ഒരു തടിയിൽ മുഴുവനായി ഉണ്ടാക്കിയെടുക്കാത്തത് ?

ഇമേജ്
ക്രിക്കറ്റ് എന്ന കായിക വിനോദത്തെ പറ്റി അറിഞ്ഞുകൂടാത്ത ഒരാളുപോലും ഉണ്ടാവില്ല. ഇതിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് കാര്യങ്ങളാണ് ക്രിക്കറ്റ് ബാറ്റും ക്രിക്കറ്റ് ബോളും. അതിൽ ക്രിക്കറ്റ് ബാറ്റിന്റെ ഒരു സവിശേഷതയെപ്പറ്റിയാണ് ഇന്നിവിടെ പറയാൻ പോകുന്നത്. ക്രിക്കറ്റ് ബാറ്റിന് രണ്ടു ഭാഗങ്ങളാണുള്ളത് ഒന്ന് അതിന്റെ ഹാൻഡിലും മറ്റേത് ബ്ലേയ്‌ഡും. ഈ രണ്ട് ഭാഗങ്ങളും രണ്ടു കഷണങ്ങളായാണ് ഉണ്ടാക്കുന്നത് എന്നിട്ട് അത് തമ്മിൽ ചേർത്ത് ഒട്ടിക്കുകയാണ് ചെയ്യുന്നത്. എന്തുകൊണ്ടാണ് ഇങ്ങാനെ ചെയ്യുന്നത് പകരം ഇത് രണ്ടും ഒറ്റത്തടിയിൽ ഉണ്ടാക്കിയെടുത്തൂടെ ? പണ്ട് കാലത്തു ക്രിക്കറ്റ് ബാറ്റുകൾ ഒറ്റത്തടിയിൽ തന്നെ ആയിരുന്നു ഉണ്ടാക്കിയെടുത്തിരുന്നത് പിന്നീടാണ് അത് മാറിയത്. ഇങ്ങനെ ഒറ്റ തടിയിൽ  ഉണ്ടാക്കിയെടുത്തലുള്ള പ്രശ്നം എന്തെന്നാൽ ആ ബാറ്റുകൊണ്ട് ബോൾ അടിച്ചാൽ ബാറ്റിൽ ഒരു ഷോക്ക് വേവ് ഉണ്ടാവുകയും അതുമൂലം ബാറ്റ്സ്മാന്റെ കയ്യുകൾ പെരുകുകയും ചെയ്യുന്നു അപ്പോൾ ഈ ഒരു പ്രശ്നം തടയാനാണ് ക്രിക്കറ്റ് ബാറ്റിന്റെ ഹാൻഡിൽ പ്രത്യേകം ഉണ്ടാക്കി ബ്ലേഡിൽ കൂട്ടിച്ചേർക്കുന്നത്. ഹാൻഡിൽ  അതുപോലെ തന്നെ  ക്രിക്കറ്റ് ബാറ്റിന്റെ ഹ...

PROCESSOR

ഇമേജ്
കുറച്ച് ദിവസം മുൻപ് ഒരു സുഹൃത്ത് എന്നോട് അദ്ദേഹം പുതിയതായി വാങ്ങിയ സ്മാർട്ട് ഫോണിനെ പറ്റി പറയുകയുണ്ടായി അപ്പോൾ അദ്ദേഹം അതിൻറെ പ്രോസെസ്സറിനെ പറ്റി പറഞ്ഞു അത് ഒക്ട - കോർ ആണ് ക്വാഡ് - കോർ പോലെയല്ല അതിനേക്കാൾ വേഗത്തിൽ ഒരു കാര്യം ചെയ്തു തീർക്കുമെന്ന്. അദ്ദേഹം പറഞ്ഞതിൽ ചില അപാകതകൾ ഉണ്ട് എന്ന് തോന്നി അത് നിങ്ങളുമായി പങ്കിടാനാണ് ഞാൻ ഈ പോസ്റ്റ് ഇടുന്നതു. പുതിയതായി ഒരു സ്മാർട്ട് ഫോൺ വാങ്ങിയാൽ അതിൻറെ കവറിന്റെ പുറത്തു ആ ഫോണിന്റെ പ്രോസെസ്സറിനെ പറ്റിയുള്ള കാര്യങ്ങൾ നമ്മുക്ക് കാണാം. 1.5 Ghz quadcore , octacore എന്നൊക്കെ. എന്താണ്  പ്രോസസ്സർ? പ്രോസെസ്സറിനെ ഒരു സ്മാർട്ഫോണിന്റെ തലച്ചോറെന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. ഒരു ഫോണിൽ നമ്മൾ ആവശ്യപ്പെടുന്ന കാര്യങ്ങൾ ചെയ്തു തരുന്നത് പ്രോസെസ്സറാണ്. അതായതു കാൾ ചെയ്യുന്നതും , വീഡിയോ കാണുന്നതും ഒക്കെ. അപ്പോൾ ഒരു ഫോണിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് പ്രോസസ്സർ എന്ന് പറയുന്നത്. എന്താണ് കോർ ? കോർ എന്നുപറയുന്നത് പ്രോസെസ്സറിന്റെ പ്രധാനപ്പെട്ട ഒരു ഘടകമാണ് ഈ കോറാണ് നമ്മൾ കൊടുക്കുന്ന കാര്യങ്ങൾ മനസ്സിലാക്കുകയും അത് നമുക്ക് ചെയ്തു തരുകയും ചെയ്യുന്നത്. ആദ്യമൊ...

Wi - Fi

ഇമേജ്
എല്ലാവർക്കും അറിയാവുന്നതും എന്നും ഉപയോഗിക്കുന്നതുമായ ഒരു വാക്കാണ് Wi -Fi .  അപ്പോൾ എന്താണ് ഈ വൈഫൈ. വയറുകളുടെയോ കോർഡുകളുടെയോ സഹായമില്ലാതെ റേഡിയോ തരംഗങ്ങളുടെ സഹായത്തോടെ ഇന്റർനെറ്റ് സുലഭമാക്കുകയും അതോടൊപ്പം വിവരങ്ങൾ കൈമാറാൻ  സഹായിക്കുകയും ചെയ്യുന്ന ഒരു വയർലെസ്സ് നെറ്റ്‌വർക്കിങ് ടെക്നോളജി ആണ് വൈഫൈ. IEEE 802.11 സ്റ്റാൻഡേർഡിൽ വർക്ക് ചെയ്യുന്ന ഏതൊരു വയർലെസ്സ് ലോക്കൽ ഏരിയ നെറ്റ്‌വർക്ക് (WLAN) ഇനേയും പറയുന്ന പേരാണ് വൈഫൈ. wifi അഡാപ്‌റ്റർ    രണ്ട് ഫ്രീക്യുൻസികളിലാണ് പ്രധാനമായും വൈഫൈ പ്രവർത്തിക്കുന്നത് ഒന്ന് 2.4 GHz ഉം അടുത്തത് 5.0 GHz ഉം ആണ് . സാധാരണയായി 2.4 GHz ൽ പ്രവർത്തിക്കുന്ന വൈഫൈ റൂട്ടറുകളാണ് ആണ് സാധാരണ എല്ലായിടത്തും ഉപയോഗിക്കുന്നത്. wifi  റൂട്ടർ   ഇതിൻറെ പ്രധാനപ്പെട്ട ഭാഗങ്ങൾ എന്ന് പറയുന്നത് ഒരു റൂട്ടറും അതുപോലെ തന്നെ ഒരു അഡാപ്റ്ററുമാണ്. റൂട്ടറിൻറെ ജോലി അതിൽ വരുന്ന സിഗ്നലുകളെ (മീഡിയ ഫയൽ , മോഡത്തിൽ നിന്ന് കിട്ടുന്ന സിഗ്നൽ) റേഡിയോ തരംഗങ്ങൾ ആക്കി മാറ്റുക എന്നുള്ളതാണ്,  അഡാപ്റ്ററിന്റെ ജോലി ആ തരംഗങ്ങളെ ഡിജിറ്റൽ സിഗ്നൽ ആക്കി മാറ്റ...

ANGEL FALLS

ഇമേജ്
ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ് എയ്ൻജൽ ഫാൾസ്. വെനിസുവേലയിലെ കനൈമ നാഷണൽ പാർക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഒയാൻ-ടേപു എന്ന മലയുടെ ഏറ്റവും മുകളിൽ നിന്ന് 979m താഴ്ചയിലേക്കാണ് ഇത് വന്ന് പതിക്കുന്നത്. ജെയിംസ് ക്രോഫോർഡ് എയ്ൻജൽ  U.S. വൈമാനികനായിരുന്ന ജെയിംസ് ക്രോഫോർഡ് എയ്ൻജലിൻറെ പേരിലാണ് ഇത് അറിയപ്പെടുന്നത്. അദ്ദേഹമാണ് ഈ വെള്ളച്ചാട്ടം ആദ്യമായി കണ്ടെത്തിയത്. അലക്സാണ്ടർ ലൈമേ  ആദ്യമായി കാൽനടയായി ഈ വെള്ളച്ചാട്ടത്തിന്റെ മുകളിൽ എത്തിയ വ്യക്തിയാണ് ലാറ്റ്വിയൻ പരിവേഷകനായ അലക്സാണ്ടർ ലൈമേ . ആദ്യമായി ഈ വെള്ളച്ചാട്ടത്തിന്റെ മുകൾഭാഗത്തു എത്തിയ വിദേശിയായ വ്യക്തിയാണ് അമേരിക്കൻ ഫോട്ടോജേർണലിസ്റ്റായ റൂഥ് റോബർട്സൺ . അവരും അവരുടെ കൂടെ ഉണ്ടായിരുന്ന എൻജിനീയറും നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ എയ്ൻജൽ ഫാൾസിന് നയാഗ്ര വെള്ളച്ചാട്ടത്തെക്കാൾ 18 ഇരട്ടിയോളം അധികം ഉയരം ഉണ്ട് എന്ന് മനസ്സിലാക്കി. അതോടെ ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായി എയ്ൻജൽ ഫാൾസ് അറിയപ്പെട്ടു. റൂഥ് റോബർട്സൺ  

KIWI BIRD

ഇമേജ്
ന്യൂസീലൻഡിന്റെ ദേശീയ പക്ഷിയാണ് കിവി. അപ്റ്ററിഗിടെ കുടുംബത്തിൽപ്പെട്ട ഇവയുടെ ശാസ്ത്രീയ നാമം അപ്റ്ററിക്സ് എന്നാണ്. പറക്കാൻ കഴിയാത്ത ( ratite ) പക്ഷികളാണ് ഇവ. ന്യൂസീലൻഡുകാരെ കിവീസ് എന്നാണ് അറിയപ്പെടുന്നത്. പറക്കാൻ കഴിയാത്ത പക്ഷികളിൽ ഏറ്റവും ചെറിയ പക്ഷിയാണ് കിവി. കിവികളുടെ നീളം കൂടിയ ചുണ്ടിന്റെ അറ്റത്താണ് ഇവയുടെ മൂക്ക്. അങ്ങനെ മൂക്കുള്ള ഏക പക്ഷി കിവിയാണ്. പെൺ കിവികൾ ആൺ കിവികളേക്കാൾ വലുതാണ്. ഇവയ്ക്ക് 45cm നീളവും 3.3kg ഭാരവും ഉണ്ടാകും. ഇതിൻറെ ആയുസ്സ് 50 വയസ്സ് വരെയാണ്. കിവികൾ 5 species കളുണ്ട്. ഇവയ്ക്ക് പറക്കാൻ കഴിയാത്തത്കൊണ്ട് മരങ്ങളുടെ ചില്ലകളിൽ കൂടു കൂട്ടാൻ കഴിയുകയില്ല അതിനാൽ ഇവ മണ്ണിൽ കുഴികുഴിച്ചാണ് താമസിക്കുന്നത്. കിവികൾ പകൽ സമയങ്ങളിൽ അങ്ങനെ പുറത്തിറങ്ങാറില്ല രാത്രി കാലങ്ങളിലാണ് ഇവ ഇര പിടിയ്ക്കാൻ പോകുന്നത്. കിവികളുടെ ശരീരവും മുട്ടയും തമ്മിലുള്ള വലിപ്പം   കിവികളുടെ മുട്ടയ്ക്ക് അവയുടെ ശരീര ഭാരത്തെക്കാൾ ഭാരമുണ്ടാകും. മുട്ടയുടെ ഭാരം അവയുടെ ശരീരഭാരത്തിൻറെ 20%  ത്തോളം വരുമെന്നാണ് കണക്ക്. ഇന്ന് കിവികളുടെ എണ്ണം വളരെ കുറവാണ്. വംശനാശം നേരിടുന്ന പക്ഷികളുടെ കൂട്ടത്തിലാണ...

OSCAR

ഇമേജ്
 അമേരിക്കൻ ഫിലിം ഇൻഡസ്ട്രിയിൽ പ്രവർത്തിക്കുന്ന അഭിനേതാക്കൾക്കും, എഴുത്തുകാർക്കും, സംവിധായകർക്കും, നിർമ്മാതാക്കൾക്കും, സാങ്കേതിക വിദഗ്ധർക്കും അവരുടെ മികവിന് അക്കാദമി ഓഫ് മോഷൻ പിക്ചർസ് ആൻഡ് സയൻസസ് (AMPAS)  നൽകുന്ന പുരസ്‌കാരമാണ് അക്കാദമി അവാർഡ് ഓഫ് മെറിറ്റ് അഥവാ ഓസ്കാർ. എല്ലാ വർഷവും ഈ അവാർഡ് നൽകാറുണ്ട്.

MOUNT EVEREST

ഇമേജ്
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് മൗണ്ട് എവറസ്റ്റ്. 8848m ആണ് സമുദ്ര നിരപ്പിൽ നിന്നുള്ള ഇതിൻറെ ഉയരം. നേപ്പാളിൽ ഇതിനെ സാഗർമാതാ എന്നും ചൈനയിൽ ചോമോലുങ്മ എന്നാണ് മൗണ്ട് എവറെസ്റ്റിനെ വിളിക്കുന്നത്.

Dr. A.P.J ABDUL KALAM

ഇമേജ്
ഇന്ത്യയുടെ 11 - ാ മത് രാഷ്ട്രപതി ആയിരുന്ന Dr. A.P.J. അബ്ദുൽ കലാമിൻറെ പൂർണ്ണ നാമം അവുൽ പക്കീർ ജൈനുലാബ്ദീൻ അബ്ദുൽ കലാം എന്നാണ്. 1931 ഒക്ടോബർ 15 - നാണ് അദ്ദേഹം ജനിച്ചത്. ബോട്ട് ഉടമയും ഇമാമും ആയിരുന്ന ജൈനുലാബ്ദീൻറെയും അഷിയാമ്മയുടെയും 5 മക്കളിൽ ഏറ്റവും ഇളയ പുത്രനായിരുന്നു അദ്ദേഹം.

VENUS

ഇമേജ്
സൗരയൂഥത്തിൽ സൂര്യനിൽനിന്ന് രണ്ടാമത് നിൽക്കുന്ന ഗ്രഹമാണ് ശുക്രൻ. ഭൂമിയോട് ഏറ്റവും അടുത്ത് നിൽക്കുന്ന ഗ്രഹമാണ് ശുക്രൻ. ഭൂമിയുടേതിന് സമാനമായ വലിപ്പമുള്ളതിനാൽ ഭൂമിയുടെ ഇരട്ട എന്നാണ് ഇതിനെ അറിയപ്പെടുന്നത്.  ഭൂമിയിലേതുപോലെയുള്ള ദിനരാത്രങ്ങളും ഋതുക്കളുമുള്ള ഗ്രഹമാണ് ശുക്രൻ. ശുക്രനെ മോർണിംഗ് സ്റ്റാർ എന്നും ഈവനിംഗ് സ്റ്റാർ എന്നും വിശേഷിപ്പിക്കാറുണ്ട്.

AGASTHYARKOODAM

ഇമേജ്
കേരളത്തിൽ ഏറ്റവും പൊക്കംകൂടിയ രണ്ടാമത്തെ മാലയാണ് അഗസ്ത്യ മല. ഈ മലയെ അഗസ്ത്യാർകൂടം എന്നാണ് വിളിക്കുന്നത്. 1868m- ആണ് ഇതിന്റെ ഉയരം. കേരള അതിർത്തിക്ക് അകത്താണ് ഈ മല സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ട മലനിരകളിലെ ഒന്നാണ് അഗസ്ത്യാർകൂടം.

PSLV (Polar Satellite Launch Vehicle)

ഇമേജ്
ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണ വാഹനങ്ങളിൽ ഒന്നാണ് PSLV ( Polar Satellite Launch Vehicle ). 1993 സെപ്റ്റംബർ 20- നായിരുന്നു ഇതിൻറെ ആദ്യവിക്ഷേപണം പക്ഷെ ഇതൊരു പരാജയമായിരുന്നു. അതിനു ശേഷം 1997 സെപ്റ്റംബർ 29 - ന് IRS - 1D - യുമായി പുറപ്പെട്ട വാഹനം പൂർണ്ണമായി വിജയിച്ച ഒരു ധൗത്യമായിരുന്നില്ല. ഈ രണ്ട് പരാജയങ്ങൾക്ക് ശേഷമുള്ള വിക്ഷേപണങ്ങളെല്ലാം വിജയകരമായിരുന്നു.

CHEETAH

ഇമേജ്
കരയിലെ ഏറ്റവും വേഗത കൂടിയ മൃഗമാണ് ചീറ്റ പുലി . ശരീരം നിറയെ പുള്ളികളുള്ള ഇവയുടെ ശാസ്ത്രീയ നാമം അസിനോണിക്സ് ജുബാറ്റസ് എന്നാണ്. മാംസഭുക്കുകളിലെ ഫെലിടെ കുടുംബത്തിൽ പെട്ടവയാണ് ഇവ. ഈ കുടുംബത്തിൽ പെട്ട മറ്റു മൃഗങ്ങൾക്ക് അവയുടെ നഖങ്ങൾ അകത്തേക്കും പുറത്തേക്കും നീക്കാൻ കഴിയും പക്ഷെ ചീറ്റപ്പുലിക്ക് അതിനു കഴിയില്ല.  പ്രായപൂർത്തിയായ ഒരു ചീറ്റപ്പുലിക്ക് 1.1 മുതൽ 1.5m വരെ നീളവും

KONARK SUN TEMPLE

ഇമേജ്
ഇന്ത്യയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നാണ് കൊണാർക് സൂര്യക്ഷേത്രം. ഒറീസ്സയിലെ കൊണാർക് എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. 1250 AD ൽ നരസിംഹാദേവ I ആണ് ഈ ക്ഷേത്രം പണികഴിപ്പിച്ചതെന്നു പറയപ്പെടുന്നു. ഈ ക്ഷേത്രത്തിന്റെ മറ്റൊരു പേര് ബ്ലാക്ക് പഗോഡ എന്നാണ്.

BHARAT RATNA

ഇമേജ്
ഇന്ത്യയിലെ ഏറ്റവും ഉയർന്ന സിവിലിയൻ അവാർഡാണ് ഭാരതരത്‍ന അവാർഡ്. ഈ അവാർഡ് നിലവിൽ വന്നത് 1954 ൽ ആണ്. ഉയർന്ന പ്രവർത്തന ക്ഷേമതയോടുകൂടിയ അസാമാന്യമായ സേവനത്തിനു ജാതിയോ മതമോ ജോലിയോ സ്ഥാനമോ പരിഗണിക്കാതെ ഏതൊരാൾക്കും കൊടുക്കുന്ന ബഹുമതിയാണ് ഭാരതരത്‍ന അവാർഡ്.

GRAND CENTRAL TERMINAL

ഇമേജ്
ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷനാണ് ഗ്രാൻഡ് സെൻട്രൽ ടെർമിനൽ. ഇത് അമേരിക്കയിലെ ന്യൂയോർക്ക് സിറ്റിയിലാണ് സ്ഥിതിചെയ്യുന്നത്. 18 ബില്യൺ ഡോളർ ചിലവിൽ 1913 ലാണ് ഇത് നിർമ്മിക്കപ്പെട്ടത്. 70 ഏക്കറോളം സ്ഥലത്തു സ്ഥിതിചെയ്യുന്ന ഈ റെയിൽവേ സ്റ്റേഷന് 2 തട്ടുകളാണ് (നിലകൾ) ഉള്ളത് അതിൽ താഴത്തെ തട്ടിലാണ് റെയിൽട്രാക്കുകൾ എല്ലാം.

INDIAN NATIONAL FLAG

ഇമേജ്
ഇന്ത്യൻ ദേശീയ പതാകയെ ത്രിവർണ്ണ പതാകയെന്നാണ് അറിയപ്പെടുന്നത്. പിങ്കളി വെങ്കയ്യ ആണ് ഇന്ത്യൻ ദേശീയ പതാക രൂപപെടുത്തിയിരിക്കുന്നത്. ഇതിൽ മൂന്ന് നിറങ്ങളാണുള്ളത് ഏറ്റവും മുകളിലായി കാവി (saffron) നിറവും നടുക്ക് വെള്ള (white) നിറവും ഏറ്റവും താഴെയായി പച്ചയുമാണുള്ളത് (green) . പതാകയുടെ ഏറ്റവും നടുവിലായി അശോക ചക്രമുണ്ട് അതിൽ 24 അഴികളുമുണ്ട് അശോക ചക്രത്തിനു നേവി ബ്ലൂ നിറമാണ്. അശോക ചക്രം ധർമ്മചക്രത്തെയാണ് വർണിക്കുന്നതു. അശോക ചക്രത്തിലുള്ള 24 അഴികൾ താഴെ പറയുന്നവയെയാണ്  സൂചിപ്പിക്കുന്നത്.